COVID 19Latest NewsNewsIndia

കോവിഡ് വാക്‌സിൻ അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ഇംഫാൽ : കോവിഡ് വാക്‌സിൻ അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മുഹമ്മദ് ഫിറോസ് ഖാൻ(30), ഇമ്രാൻ ഖാൻ(22), ശുഭം കുമാർ ആനന്ദ്(23) എന്നിവരാണ് പിടിയിലായത്.

Read Also : കൊല്ലത്ത് ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ 

കൊവിഷീൽഡ് വാക്‌സിൻ, കൊറോണ പ്രതിരോധ മരുന്നായ റെംഡിസീവർ, മറ്റ് മരുന്നുകൾ എന്നിവയാണ് ഇവർ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്. വാക്‌സിൻ മ്യാന്മറിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. എന്നാൽ വാഹന പരിശോധനയ്‌ക്കിടെ പോലീസ് പിടികൂടുകയായിരുന്നു.

പ്രതികൾക്ക് മരുന്നുകൾ ലഭിച്ചത് എവിടെ നിന്നാണെന്നും കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരിയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button