KeralaLatest News

1921: ഒരുവർഷം നീളുന്ന പരിപാടികളുമായി മുസ്‌ലിംലീഗ്, ഉദ്‌ഘാടനം ചെയ്ത് സ്പീക്കർ എംബി രാജേഷ്

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.

പൂക്കോട്ടൂർ : 1921-ൽ മലബാറിൽനടന്ന കലാപത്തിന്റെ സ്മരണപുതുക്കി മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി ഒരു വർഷം നീളുന്ന പരിപാടികൾക്ക് പൂക്കോട്ടൂരിൽ തുടക്കമിട്ടു. മലബാർകലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു പൂക്കോട്ടൂർ യുദ്ധത്തിന്റെ ഓർമപുതുക്കി ആരംഭിച്ച ‘ഓർമകളുടെ വീണ്ടെടുപ്പിന്’ എന്ന പരിപാടി സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനംചെയ്തു. മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.

എം.പിമാരായ എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, ടി.എൻ. പ്രതാപൻ, എം.എൽ.എമാരായ അഡ്വ. യു.എ. ലത്തീഫ്, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, സുന്നി യുവജനസംഘം സംസ്ഥാനസെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, പ്രമുഖ ചരിത്രകാരനും കലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ്, കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം അധ്യാപകൻ ഡോ. പി. ശിവദാസൻ, അബ്ദുറഹിമാൻ രണ്ടത്താണി, ഉമർ അറയ്ക്കൽ, അഷ്റഫ് കോക്കൂർ, ആതവനാട് സി. മുഹമ്മദലി, പി.എ. റഷീദ്, എം. അബ്ദുല്ലക്കുട്ടി,സലീം കുരുവമ്പലം, ഇസ്മായിൽ മൂത്തേടം, പി.കെ.സി. അബ്ദുറഹിമാൻ, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button