KeralaLatest NewsNewsIndia

ലൈംഗികപീഡനവും സാമ്പത്തികതട്ടിപ്പും ലക്ഷ്യം: യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

എറണാകുളം : കണ്ണൂര്‍ സ്വദേശിയായ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇരുപത്തിയേഴുകാരിയായ യുവതിയെ കൊച്ചിയില്‍ ഫ്ലാറ്റില്‍ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ലൈംഗിക പീഡനവും സാമ്ബത്തിക തട്ടിപ്പുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ സൂചന.

കൊച്ചി സെന്‍ട്രല്‍ പൊലീസും വനിത പൊലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ രണ്ട് കുറ്റപത്രങ്ങളാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

read also: യുഎസ് സേനയും മറ്റും മടങ്ങിയാൽ വിമാനത്താവളം പ്രവർത്തിപ്പിക്കാൻ താലിബാനറിയില്ല, ഒറ്റപ്പെടും! ടെക്കികളുടെ സഹായം തേടി ഭീകരർ

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.പ്രതിയുടെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ലഹരിമരുന്ന് ഇടപാടുകള്‍ പ്രതിയ്ക്ക് ഉള്ളതായി സംശയിക്കുന്നതായും ഇക്കാര്യത്തില്‍ അന്വേഷണവും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റില്‍ കഴിയുകയായിരുന്നു യുവതി.ഇതിനിടെയാണ് യുവതിയെ മാര്‍ട്ടിന്‍ ശാരീരികമായി ആക്രമിക്കുകയും ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്‌തത്. പ്രതിയുടെ കണ്ണുവെട്ടിച്ച്‌ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് പൊലീസ് സാഹസികമായി പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button