KeralaNattuvarthaLatest NewsNews

പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങി, രക്ഷപ്പെടുത്തിയത് സാഹസികമായ ശസ്ത്രക്രിയയിലൂടെ

കൊല്ലം: പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങി. കളിക്കുന്നതിനിടയിലായിരുന്നു സംഭവം. തുടർന്ന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. ശിഹാബുദ്ദീന്‍-സുലേഖ ദമ്പതികളുടെ കുഞ്ഞിന്റെ തൊണ്ടയിലാണ് സേഫ്റ്റിപിന്‍ കുടുങ്ങിയത്.

Also Read:സൈബര്‍ അറ്റാക്ക് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ അനുഭവിക്കുന്നു: വൈറലായ വൈദികന് നേരെ സൈബര്‍ ആക്രമണം

സേഫ്റ്റി പിൻ കുടുങ്ങിയ ശേഷം പിന്നീട് കുട്ടിക്ക് വായടക്കാന്‍ സാധിച്ചിരുന്നില്ല.
തുടർന്ന് കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോൾ പരിഭ്രാന്തിയിലായ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സേഫ്റ്റി പിന്‍ എടുക്കാനായില്ല. ഇതിനിടെ കുഞ്ഞിന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. പിന്നീടാണ് ശാസ്ത്രക്രിയയിലൂടെ പിൻ നീക്കം ചെയ്തത്.

സേഫ്റ്റി പിന്നിന്റെ മുകള്‍ഭാഗം മൂക്കിന്റെ പിന്‍ഭാഗത്തും അടിഭാഗം ശ്വാസനാളത്തിലും തറച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഏറെ ബുദ്ധിമുട്ടിയെങ്കിലും ശാസ്ത്രക്രിയയിലൂടെ കുഞ്ഞിനെ വലിയൊരു അപകടത്തിൽ നിന്ന് തിരിച്ചു കൊണ്ടുവന്ന സന്തോഷത്തിലാണ് ഡോക്ടർമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button