KeralaNattuvarthaLatest NewsNews

അഞ്ചരക്കണ്ടി പുഴയുടെ സമീപത്ത് എ.കെ.ജി മ്യൂസിയം ഒരുങ്ങുന്നു: ചിലവ് 8.92 കോടി, തുക അനുവദിച്ച് പിണറായി സർക്കാർ

ധർമ്മടം: കണ്ണൂര്‍ ജില്ലയിലെ ധര്‍മടത്ത് എ.കെ.ജി മ്യൂസിയം ഒരുങ്ങുന്നു. പരിസ്ഥിതി സൗഹൃദമായി ഒരുങ്ങുന്ന മ്യൂസിയത്തിന് വേണ്ടി പെരളശ്ശേരി അഞ്ചരക്കണ്ടി പുഴയുടെ സമീപത്തുള്ള സ്വകാര്യ ഭൂമിയാണ് സർക്കാർ കണ്ടെത്തിയത്. 8.92 കോടി ചെലവില്‍ ഒരുങ്ങുന്ന മ്യൂസിയത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചു. 2018–19ലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് എകെജി മ്യൂസിയം സ്ഥാപിക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചത്. അനുവദിച്ച തുകയിൽ കെട്ടിട നിര്‍മാണത്തിന് 5.50 കോടിയും പ്രദര്‍ശന സംവിധാനത്തിന് 3.42 കോടി രൂപയും ചിലവാക്കും.

കണ്ണൂര്‍ താലുക്കിലെ കോട്ടം ദേശത്തെ 3.21 ഏക്കര്‍ ഭൂമിയാണ് എ.കെ.ജി മ്യൂസിയത്തിന് വേണ്ടി തിരഞ്ഞ്ഞെടുത്തത്. അഞ്ചരക്കണ്ടി പുഴയുടെ സമീപത്തുയരുന്ന മ്യൂസിയത്തോടൊപ്പം കോണ്‍ഫറന്‍സ് ഹാള്‍, റഫറന്‍സ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനും സര്‍ക്കാര്‍ ആലോചന ഉണ്ട്. സി.ആര്‍.ഇസഡ് ബാധകമാകാത്ത തരത്തില്‍ പുഴയുടെ സൗന്ദര്യവത്ക്കരണം, ദീപാലങ്കാരം, നടപ്പാത എന്നിവയും സർക്കാരിന്റെ പദ്ധതിയിലുണ്ട്. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യം, കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഓപ്പണ്‍ തിയറ്റര്‍ എന്നിവയും നിര്‍മിക്കും. എ.കെ.ജിയുടെ ജീവിതം പ്രതിപാദിക്കുന്ന ഡിജിറ്റല്‍ മ്യൂസിയവും ഇവിടെ സ്ഥാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button