Latest NewsKeralaNattuvarthaNews

ചർച്ചയിൽ ഒതുങ്ങി പെൺപുലികൾ: ലൈംഗീക അധിക്ഷേപവും വിവേചനവും നേരിട്ടെന്ന പരാതി പിൻവലിക്കാനൊരുങ്ങി ഹരിത

മലപ്പുറം: എംഎസ്‌എഫ് നേതാക്കൾക്കെതിരെയായ ഹരിതാ നേതാക്കളുടെ പരാതി പിൻവലിക്കാൻ നീക്കം. മുസ്ലിം ലീഗിൽ നിന്ന് എംഎസ്‌എഫ് നേതാക്കളെ മാറ്റി നിര്‍ത്തുമെന്നും, അതിന് പകരമായി ഹരിത വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് സൂചന. എം കെ മുനീർ മുഖേന ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കള്‍ ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായ്.

Also Read:പരാതിക്കാരിയോട് അശ്ലീല സംഭാഷണം: പൊലീസുകാരനെതിരെ കേസ്

നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഹരിത നേതാക്കളോട് ആവര്‍ത്തിച്ചു. എന്നാൽ ആദ്യം വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടു. തുടർന്നാണ് ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയത്. സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. ഈ പരാതി വലിയ ചർച്ചകൾക്കും മറ്റും വഴിവച്ചിരുന്നു.

വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണുമെന്ന് പറഞ്ഞാണ് നേതാക്കൾ പെൺകുട്ടികളെ അധിക്ഷേപിച്ചതെന്നായിരുന്നു വിമർശനം. എന്നാൽ എംഎസ്‌എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച്‌ മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കാണിച്ച് ഹരിത വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. ആ പരാതിയാണ് ഇപ്പോൾ പിൻവലിക്കാൻ വേണ്ടി പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button