KeralaLatest NewsNews

വഴിയോര കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവന്‍കുട്ടി

തങ്ങളോട്​ ഇവിടെ നിന്ന്​ മാറാന്‍ ആവശ്യപ്പെട്ട ശേഷം പ്രകോപിതരായ പൊലീസ് സംഘം മത്സ്യം വാരിയെറിഞ്ഞു എന്നാണ് പരാതി.

തിരുവനന്തപുരം: കരമനയില്‍ കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ല ലേബര്‍ ഓഫിസര്‍ക്ക് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. വലിയതുറ സ്വദേശി മേരി പുഷ്പം വില്‍പ്പനക്ക് വെച്ച മീനാണ് തട്ടിത്തെറിപ്പിച്ചത്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാര്‍ മീന്‍ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു. കരമന സ്റ്റേഷനിലെ എസ്‌.ഐയും മറ്റൊരു പൊലീസുകാരനുമാണ് മീന്‍ വലിച്ചെറിഞ്ഞതെന്ന് ഇവര്‍ പറഞ്ഞു.

സംഭവത്തില്‍ കരമന പൊലീസിനെതിരെ മന്ത്രി ആന്‍റണി രാജുവിന് പരാതി നല്‍കിയെന്ന് മേരി പുഷ്പം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട്, കരമന പൊലീസ്​ സ്​റ്റേഷനുകളിലെ ഉദ്യോഗസ്​ഥര്‍ പറഞ്ഞിരുന്നു. കരമന സ്റ്റേഷന്‍ പരിധിയില്‍ ദേശീയപാതയില്‍ മാടന്‍ കോവിലിന് എതിര്‍വശത്താണ് സംഭവം. ഫുട്പാത്തിലിരുന്ന് മത്സ്യക്കച്ചവടം നടത്തുന്ന മേരി പുഷ്പവും മറ്റൊരു സ്​ത്രീയുമാണ്​ പൊലീസ്​ അതിക്രമത്തിന്​ ഇരയായതായി പരാതിപ്പെട്ടത്​.

Read Also: അവിടം ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലമായിരുന്നു: വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി പൊലീസ്

കരമന എസ്.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നവിധമുള്ള കച്ചവടം അനുവദിക്കാനാവില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും ആവശ്യപ്പെട്ടതാണ്​ പ്രശ്​നങ്ങളുടെ തുടക്കം. തങ്ങളോട്​ ഇവിടെ നിന്ന്​ മാറാന്‍ ആവശ്യപ്പെട്ട ശേഷം പ്രകോപിതരായ പൊലീസ് സംഘം മത്സ്യം വാരിയെറിഞ്ഞു എന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button