KeralaNattuvarthaLatest NewsNews

റോ​ജിയും ആ​ന്റോയും ചാ​ന​ലിൽ സൂ​ക്ഷി​ച്ച സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്യണം: പരാതിയുമായി എം.വി നികേഷ് കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ല്‍ മ​രം മുറിക്കേസിലെ മു​ഖ്യ​പ്ര​തി​ക​ൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് എം.വി നികേഷ് കു​മാ​ര്‍. റോ​ജി അ​ഗ​സ്​​റ്റി​ന്‍, ആ​ന്റോ ആ​ഗ​സ്​​റ്റി​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെയാണ് റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ എം.​ഡി എം.​വി.നി​കേ​ഷ്​ കു​മാ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയത്. ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ലാണ്​ പ​രാ​തി ന​ല്‍​കി​യ​ത്.

Also Read:പെട്രോളിന് വില കൂടിയതോടുകൂടി കള്ളൻമാരെക്കൊണ്ട് പൊറുതിമുട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

ചാ​ന​ല്‍ ഓഫീസി​ല്‍ റോ​ജിയും ആ​ന്റോയും സൂ​ക്ഷി​ച്ച അ​വ​രു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാണ്​ നികേഷിന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നത്​. ​പരാതിയെ തുടർന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്രതികളെ വി​ളി​ച്ചെ​ങ്കി​ലും ഹൈ​കോ​ട​തി​യി​ലെ കേ​സു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ തി​ര​ക്കാ​ണെ​ന്ന മ​റു​പ​ടി​യാ​ണ്​ ല​ഭി​ച്ച​ത്.

മരം മുറിക്കേസിൽ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ല്‍ റോ​ജിക്ക്​ ഓഹരി പ​ങ്കാ​ളി​ത്തമുള്ളത്​ വ​നം​വ​കു​പ്പ്​ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലുണ്ട്. ഇതിനെത്തുടർന്നാണ് പരാതി നൽകിയത്. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഴി​ക്കോ​ട്​ സി.​പി.​എം ചി​ഹ്ന​ത്തി​ല്‍ നി​കേ​ഷ്​ മ​ത്സ​രി​ച്ചി​രു​ന്ന സ്ഥാനാർഥിയാണ് നികേഷ് കുമാർ.

നേ​ര​ത്തേ മു​ട്ടി​ല്‍ കേ​സി​ല്‍ റോ​ജി​യെ​യും ആ​േ​ന്‍​റാ​യെ​യും അ​റ​സ്​​റ്റ്​ ചെ​യ്യാ​ന്‍ വ​നം വ​കു​പ്പ്​ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല. ഇ​വ​ര്‍ ചാ​ന​ലി​െന്‍റ മ​റ​വി​ല്‍ അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നത്രെ. ഒ​ടു​വി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button