Latest NewsNews

ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനു കാരണം മൊബൈൽ ഫോണുകളുടെ ദുരുപയോഗം : വിവാദപ്രസ്താവനയുമായി ഇമ്രാൻ ഖാൻ

സീരത്-ഇ-നബിയുടെ പരമോന്നത ഗുണങ്ങളെക്കുറിച്ച് കുട്ടികളെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും ഇമ്രാൻ ഖാൻ

ലാഹോർ: സ്ത്രീകൾക്ക് പണ്ടുകാലത്ത് ലഭിച്ചിരുന്ന ബഹുമാനം ലോകത്ത് ഇന്നെവിടെയും കാണാനില്ലെന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകൾക്ക് തങ്ങളുടെ രാജ്യത്ത് ലഭിച്ചിരുന്ന ബഹുമാനം ലഭിച്ചിരുന്നില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. മൊബൈൽ ഫോണുകളുടെ ദുരുപയോഗം കാരണം ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹൂരിൽ പഞ്ചാബ് വിദ്യാഭ്യാസ കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. സീരത്-ഇ-നബിയുടെ പരമോന്നത ഗുണങ്ങളെക്കുറിച്ച് കുട്ടികളെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

read also: കൊവിഡ് കേസുകളുടെ വര്‍ദ്ധനയില്‍ ഒന്നും മിണ്ടാനാകാതെ പിണറായി സര്‍ക്കാര്‍ : കേരളം ഐസിയുവിലാണെന്ന് ശശി തരൂര്‍ എംപി

പാകിസ്ഥാനിലെ സ്വാതന്ത്ര്യദിന ആഘോഷത്തിനിടയിൽ ലാഹോറിലെ മിനാർ-ഇ-പാക്കിസ്ഥാന് സമീപം വീഡിയോ ചിത്രീകരണത്തിനിടയിൽ ആൾക്കൂട്ടം ഉപദ്രവിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് ടിക് ടോക്ക് താരം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇമ്രാൻ ഖാന്റെ പ്രസ്താവന വിവാദത്തിലാകുകയാണ്.

എച്ച്ബിഒയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ, രാജ്യത്തെ ലൈംഗികാതിക്രമ കേസുകളുടെ വർദ്ധനവ് സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടത് വിവാദത്തിലായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button