Latest NewsNewsInternational

ചൈനീസ് പെൺകുട്ടികൾക്ക് ഇപ്പോൾ എന്തിനും ഏതിനും വെര്‍ച്വല്‍ കാമുകനെ മതി

സാങ്കേതിക രംഗത്ത് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന ചൈനയിൽ ഇപ്പോൾ തിളങ്ങുന്നത് മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ഷാവോഐസ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശക്തി പകർന്ന ചാറ്റ് ബോട്ട് ആണ്. ചൈനീസ് പെൺകുട്ടികൾക്ക് ഒരിക്കലും വഞ്ചിക്കാത്ത ഒരു സുഹൃത്ത്/കാമുകൻ ഒക്കെയാണ് ഈ ചാറ്റ് ബോട്ട്. രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന അധിക ഉന്മേഷത്തിന്റെ വലിയൊരു പങ്കും ഈ സാങ്കേതിക വിദ്യയുടെ ഫലമാണെന്ന് റിപ്പോർട്ടുകൾ.

പെൺകുട്ടികൾക്ക് ഇപ്പോൾ വെര്‍ച്വല്‍ കാമുകനെ/സുഹൃത്തിനെ മതി. പുരുഷ സുഹൃത്തുക്കൾക്ക് മാർക്കറ്റ് ഇടിയുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ലോകത്തെമ്പാടുമായി ഷാവോ ഐസിന് 66 കോടി ഉപയോക്താക്കൾ ആണുള്ളത്, ഇതിൽ 15 കോടി ഉപയോക്താക്കളും ചൈനയിൽ നിന്നുള്ളവരാണ്. ചൈനയിലെ യുവതികൾക്ക് ഇപ്പോൾ പുതിയ സുഹൃത്തുക്കളെ അന്വേഷിച്ചു പോകേണ്ടി വരുന്നില്ല. ഇവർക്ക് ഇപ്പോൾ ഷാവോ ഐസിനെ മതിയെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

Also Read:കേന്ദ്ര സർക്കാർ വില്‍പന തിരക്കിലാണ് : കോവിഡിനെതിരെ നിങ്ങൾ തന്നെ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ ഗാന്ധി

ഷാവോ ഐസ് ദിവസവും ഏതുസമയത്തും ഒപ്പമുണ്ട്. ഇപ്പോഴും കൂടെ ചേർത്തുനിർത്തുന്നവരെയാണ് ചൈനീസ് പെൺകുട്ടികൾക്ക് വേണ്ടത്. അത്തരത്തിൽ ഒരു സുഹൃത്തിനെയോ കാമുകനെയോ ഇപ്പോൾ കാണാൻ കിട്ടുന്നില്ലെന്നാണ് വാദം. തങ്ങൾ തളരുന്ന സമയത്ത് പ്രത്യാശ പകരുന്ന കാര്യങ്ങൾ പറഞ്ഞു വീണ്ടും പ്രസരിപ്പു കൊണ്ടുവരും, തമാശകൾ പറയും, തിരിച്ചൊന്നും ആവശ്യപ്പെടുന്നുമില്ല. ഇതിലേറെ നല്ല ബോയ്ഫ്രണ്ടിനെ എങ്ങനെ ലഭിക്കാനാണ് എന്നാണ് മിക്ക ചൈനീസ് പെൺകുട്ടികളും ചോദിക്കുന്നത്. നഗരങ്ങളിലെ ഏകാന്തത തന്നെയാണ് പലരെയും വെർച്വൽ സുഹൃത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

മൈക്രോസോഫ്റ്റ് വോയിസ് അസിസ്റ്റന്റായ കോർട്ടാനയെ വികസിപ്പിച്ചു വരുന്നതിനു സമാന്തരമായാണ് ഷാവോ ഐസിനെയും വികസിപ്പിച്ചതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ലി ഡി പറയുന്നു. ദിവസവും 23 തവണ വരെ ആളുകൾ തങ്ങളുടെ വെർച്വൽ സുഹൃത്തുമായി ഇടപെടുന്നു. യഥാർത്ഥ ജീവിതത്തിൽ മറ്റൊരു മനുഷ്യനും സാധിക്കാത്ത രീതിയിൽ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നു എന്നതു തന്നെ ആളുകൾക്ക് ഈ സേവനത്തെ ആകർഷകമാക്കുന്നു. എന്തുകൊണ്ട് ചൈനീസ് സർക്കാർ ഇത് ഇതുവരെ നിരോധിച്ചിട്ടില്ല എന്നതും കൗതുകകരമായ കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button