KeralaLatest News

‘ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ തല്ലിത്തകർത്ത ഒരു തെമ്മാടിയെ പിടിച്ചു മന്ത്രിയാക്കിയ പാർട്ടിയാണ് നിങ്ങളുടേത്’

'കമ്മ്യൂണിസ്റ്റ് -വിരുദ്ധ രാഷ്ട്രീയത്തിൽ വിശ്വസിച്ചുപോയതിന്റെ പേരിൽ സ്വന്തം അദ്ധ്യാപകനെ മർദിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികളുടെയും, വയോവൃദ്ധനെ പുറകിൽ നിന്ന് കുത്തിവീഴ്ത്തുന്ന മുതിർന്ന ഗുണ്ടകളുടെയും കമ്യൂണിസ്റ് പാരമ്പര്യമല്ല ഞങ്ങളുടേത് .'

പാലക്കാട്: സ്‌പീക്കർ ശ്രീ. എം ബി രാജേഷിന്റെ വീട്ടിലേക്ക്‌ യുവമോർച്ച നടത്തിയ മാർച്ച്‌ ജനാധിപത്യ മര്യാദയില്ലാത്തതാണെന്നാണ് എ കെ ബാലൻ എംഎൽഎ പറഞ്ഞതിനെതിരെ രൂക്ഷ പ്രതികരണവുമായി യുവമോർച്ച. എം ബി രാജേഷിന്റെ വീട്ടിലേക്ക് യുവമോർച്ച സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധജാഥ, കേരളത്തിൽ സാർവത്രികമായി പാലിച്ചു വരുന്ന സമകാലിക ജനാധിപത്യ മര്യാദയുടെ ഏതു മാനദണ്ഡത്തെയാണ് ലംഘിച്ചത്? എന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ ചോദിക്കുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

മലബാർ കലാപത്തെയും വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെയും കുറിച്ച് അഭിപ്രായം പറഞ്ഞതിന് സ്‌പീക്കർ ശ്രീ. എം ബി രാജേഷിന്റെ വീട്ടിലേക്ക്‌ യുവമോർച്ച നടത്തിയ മാർച്ച്‌ ജനാധിപത്യ മര്യാദയില്ലാത്തതാണെന്നാണ് ശ്രീമാൻ എ കെ ബാലൻ എംഎൽഎ ആരോപിച്ചിരിക്കുന്നത്. ശ്രീ ബാലൻ ജനാധിപത്യമര്യാദയെ എങ്ങനെയാണ് നിർവചിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

തികച്ചും നിരുത്തരവാദപരവും, ചരിത്രത്തെ കൊഞ്ഞനംകുത്തുന്നതും, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വജീവൻ ബലികൊടുത്ത ഭഗത് സിംഹന്റെ ധീരസ്മരണയെ മലിനപ്പെടുത്തുന്നതുമായ ഒരു അഭിപ്രായം പറഞ്ഞ ശ്രീമാൻ എം ബി രാജേഷിന്റെ വീട്ടിലേക്ക് യുവമോർച്ച സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധജാഥ, കേരളത്തിൽ സാർവത്രികമായി പാലിച്ചു വരുന്ന സമകാലിക ജനാധിപത്യ മര്യാദയുടെ ഏതു മാനദണ്ഡത്തെയാണ് ലംഘിച്ചത്?

കമ്യൂണിസം എന്ന ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുമ്പോൾ തന്നെ, വിപ്ലവം വരുന്നതുവരെയുള്ള ഒരു അടവുനയം എന്ന ന്യായം പറഞ്ഞു ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്ന കൂട്ടരാണ് കമ്മ്യൂണിസ്റ് രാഷ്ട്രീയക്കാർ. ആ നിലയിൽ, നാല് പതിറ്റാണ്ടിലേറെ ജനാധിപത്യരാഷ്ട്രീയത്തിൽ പരിചയമുള്ള ആളാണ് ശ്രീമാൻ എ കെ ബാലൻ. അതിനാൽ, എന്തായിരുന്നു ഞങ്ങളുടെ, യുവമോർച്ചയുടെ, ജനാധിപത്യവിരുദ്ധമായ നടപടി എന്ന് അദ്ദേഹം വിശദീകരിച്ചാൽ ആ അഭിപ്രായം ബഹുമാനത്തോടെ സ്വീകരിച്ചു വിശകലനം ചെയ്യാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.

കാരണമെന്തെന്നാൽ, ‘യുവാക്കൾ വൃദ്ധന്മാരെ സേവിച്ചു ജ്ഞാനം സമ്പാദിക്കണം’ എന്ന് പഠിപ്പിച്ച ഭാരതീയസംസ്കൃതിയാണ് ഞങ്ങളുടെ അടിസ്ഥാനം, അല്ലാതെ, കമ്യൂണിസ്റ്-വിരുദ്ധ രാഷ്ട്രീയത്തിൽ വിശ്വസിച്ചുപോയതിന്റെ പേരിൽ സ്വന്തം അദ്ധ്യാപകനെ മർദിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികളുടെയും, വയോവൃദ്ധനെ പുറകിൽ നിന്ന് കുത്തിവീഴ്ത്തുന്ന മുതിർന്ന ഗുണ്ടകളുടെയും കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ല ഞങ്ങളുടേത് .
ഒപ്പം തന്നെ ഒരു കാര്യം ഓർമിപ്പിച്ചു കൊള്ളട്ടെ.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ തല്ലിത്തകർത്ത ഒരു തെമ്മാടിയെ പിടിച്ചു മന്ത്രിയാക്കിയ പാർട്ടിയാണ് സർ നിങ്ങളുടേത്. സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ സാർ, ഞങ്ങളുടെ കണ്ണിലെ കരട് തപ്പുന്നത്?
ശ്രീ എ കെ ബാലൻ തുടർന്ന് പറയുന്നു, ‘വീട്ടിലേക്ക്‌ മാർച്ച്‌ നടത്തി അക്രമം നടത്തുകയായിരുന്നു ബിജെപി ലക്ഷ്യം.’, എന്ന്. ഈ രഹസ്യം മനസ്സിലാക്കാൻ അദ്ദേഹം പാഴൂർ പടിപ്പുരയിലാണോ അതോ തിരുവനന്തപുരത്തെ സ്ഥിരം കമ്മ്യൂണിസ്റ്റ് ജ്യോത്സ്യൻറെ (സത്യപ്രതിജ്ഞയ്ക്ക് മുഹൂർത്തം കുറിച്ച) സവിധത്തിലാണോ പോയത് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

അതോ, പരഹൃദയജ്ഞാനം വരമായി ലഭിച്ച ഒരു സിദ്ധനോ മറ്റോ ആണോ ഇദ്ദേഹം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സത്യത്തിൽ, ആടിനെ പട്ടിയാക്കി, അതിനെ പേപ്പട്ടിയാക്കി, പിന്നെ തല്ലികൊല്ലുക എന്ന ക്ലാസിക് കമ്മ്യൂണിസ്റ്റ് തന്ത്രമാണ് ശ്രീ ബാലൻ ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വ്യാജവാദങ്ങളെ ഒരു മറുപടി കൊണ്ട് പോലും ബഹുമാനിക്കേണ്ടതില്ല എന്നാണു എനിക്ക് തോന്നുന്നത്.

അദ്ദേഹത്തിന്റെ മറ്റൊരു പരാതി, എം ബി രാജേഷിന്‌ ഗുജറാത്തിൽ നിന്നടക്കം വീട്ടിലേക്ക്‌ ഭീഷണി വരുന്നു എന്നതാണ്. അതിൽ ഞങ്ങൾക്ക് യാതൊന്നും ചെയ്യാനില്ല സർ. സ്വാഭിമാനികളായ ഭാരതീയർ, ഈ രാജ്യത്തെമ്പാടും ഉണ്ട് ; അല്ലാതെ, ‘കനൽത്തരി’കളെ പോലെ കേരളത്തിൽ മാത്രമല്ല. അവരുടെ ദേശാഭിമാനത്തിന്റെ മുഖ്യപ്രതീകങ്ങളിൽ ഒന്നായ ഭഗത്‌സിംഹന്റെ പാവനസ്മരണയെ, കൊള്ളക്കാരനും, സീരിയൽ റേപ്പിസ്റ്റും, വർഗീയവാദിയുമായ ഒരു അക്രമിയുടെ പേര് കൂട്ടിക്കെട്ടി അപമാനിച്ചാൽ അവരുടെ വികാരം അണപൊട്ടും, സ്വാഭാവികമാണത്.

നാല് വോട്ടിനു വേണ്ടി അത്തരം നാണംകെട്ട പ്രസ്താവനകൾ നടത്താതിരിക്കുക എന്നതാണ് , ഇത്തരം ഭീഷണികൾ ഒഴിവാക്കാനുള്ള ഏറ്റവും ക്രിയാത്മകമായ മാർഗം. ഒരു കാര്യം കൂടി: കേരളത്തിലെപോലെ അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു ഫോഴ്സ് അല്ല ഗുജറാത്ത് പോലീസ്. ശ്രീമാൻ എം ബി രാജേഷ് പരാതിപ്പെട്ടാൽ നടപ്പിയുണ്ടാകും എന്ന് ഉറപ്പാണ്, അല്ലാതെ കേരളത്തിലെ പോലെ, നീതിലഭിക്കാനുള്ള അടിസ്ഥാനയോഗ്യതയായി ഏതെങ്കിലും പ്രത്യേക പാർട്ടിയുടെ അനുഭാവിത്വം ആവശ്യമില്ല.

ശ്രീ എം ജി എസ് നാരായണൻ ചരിത്രത്തോട് നീതിപുലർത്തിയിട്ടുണ്ട് എന്നും കുഞ്ഞഹമ്മദിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം അതിനാൽ തന്നെ മുഖവിലയ്‌ക്കെടുക്കേണ്ടതാണ് എന്നുമാണ് ശ്രീ എ കെ ബാലൻ തുടർന്നു പറയുന്നത്. ഞാൻ പൂർണമായും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ശ്രീ എം ജി എസ് നാരായണൻ ഇപ്പോൾ നവതി കഴിഞ്ഞു വിശ്രമജീവിതം നയിക്കുന്ന ഒരാളാണ്. അദ്ദേഹം സക്രിയമായി ചരിത്രരചന നടത്തിയിരുന്ന കാലത്ത്, മാപ്പിള ലഹളയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം അസന്നിഗ്ദ്ധമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാഡമിക് rigour ഉള്ള ആ അഭിപ്രായത്തോട് തത്വത്തിൽ ഞങ്ങൾക്ക് യോജിപ്പുണ്ട്.

‘കേരള ചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍’ എന്ന കൃതിയിൽ, അദ്ദേഹം പൊളിച്ചടുക്കുന്ന ഒരു കള്ളക്കഥ മാപ്പിള ലഹളയെ കാർഷിക കലാപമായി ചിത്രീകരിച്ച ഇടതുപക്ഷ വ്യാജനിര്മിതിയാണ്. മാപ്പിളലഹളയെ കാർഷിക കലാപമായി ചിത്രീകരിക്കുന്നത് വെറും കള്ളക്കഥ മെനയലാണ് എന്ന അദ്ദേഹത്തിൻറെ വാദത്തോട് ഞങ്ങൾ യോജിക്കുന്നു സർ!
മറ്റൊരു കാര്യം കൂടി: ചരിത്രത്തോട് നീതി പുലർത്തിയ ശ്രീ എം ജി എസ് , അതെ ഗ്രന്ഥത്തിൽ പൊളിച്ചടുക്കുന്ന മറ്റ് രണ്ടു കള്ളക്കഥകളാണ്, ടിപ്പുസുൽത്താന്റെ ‘സ്വാതന്ത്ര്യപ്പോരാട്ട’ കഥയും , വികസനത്തിലെ കേരളമാതൃകയുടെ കഥയും. ഈ രണ്ടു വിഷയത്തിലും ശ്രീ എം ജി എസ്സിനെ പ്രമാണമായി സ്വീകരിക്കുന്നതിൽ ശ്രീ എ കെ ബാലന് വിരോധമുണ്ടാവില്ല എന്ന് കരുതുന്നു.

ശ്രീ എ കെ ബാലൻ തുടർന്ന് പറയുന്നത് , ജനാബ് കുഞ്ഞഹമ്മദ് ബ്രിട്ടീഷുപട്ടാളത്തിന്റെ നിറതോക്കിനു മുന്നിൽ വിരിമാറ് കാണിച്ച ധീരനാണ് എന്നും , അതിനാൽ ടിയാൻ സാക്ഷാൽ ഭഗത്സിംഹന് സമശീര്ഷനാണ് എന്നുമാണ്. വിരിമാറ് കാണിച്ചത് കുഞ്ഞഹമ്മദല്ല സർ, അത് ടി ജി രവിയാണ്! ടി ദാമോദരൻ – ഐ വി ശശി ടീമിന്റെ 1921 എന്ന സിനിമയിലായിരുന്നു സംഭവം.
യഥാർത്ഥ ചരിത്രം എന്തെന്നാൽ, ‘ഞമ്മൾ ഇതൊന്നും അറിഞ്ഞതല്ല ഏമാനെ. കലാപം നടക്കാൻ പോകുന്ന വിവരമറിഞ്ഞു, കൂറുള്ള ബ്രിട്ടീഷ് പ്രജയായ ഞമ്മള് ധ്വരയെ വിവരമറിയിക്കാൻ വരും വഴി ഞമ്മളെ നിർബന്ധിച്ചു പിടിച്ചു കൊള്ളക്കൂട്ടത്തിൽ ചേർത്തതാണ്, അതുകൊണ്ട് ഞമ്മടെ തടി കയ്ച്ചിലാക്കി തരണം’ എന്ന് കേഴുകയായിരുന്നു കുഞ്ഞഹമ്മദ്.

അഥവാ, ജനാബ് കുഞ്ഞഹമ്മദായിരുന്നു യഥാർഥ ബ്രിട്ടീഷ് ഷൂനക്കി! അങ്ങനെ ഒരാളെ ഷഹീദ് ഭഗത്സിംഹനുമായി ഉപമിച്ചാൽ ദേശസ്നേഹികൾ വെറുതെയിരിക്കണോ??!!! അതുകൊണ്ട്, ശ്രീ എ കെ ബാലനോട് പറയാനുള്ളത് എന്തെന്നാൽ, ജനാധിപത്യ സ്ഥാപനങ്ങളെ നയിക്കുന്നവർ അവരിരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണം എന്നാണ്. നാല് വോട്ടിനു വേണ്ടി ഈ രാജ്യത്തെ അടിസ്ഥാനജനതയുടെ ചോരയും കണ്ണീരും വീണ ചരിത്രത്തെ തമസ്കരിക്കരുത് എന്നാണ് .

ഇന്നാട്ടിലെ അസംഘടിത ഭൂരിപക്ഷത്തിന്റെ ആത്മാഭിമാനത്തെ വിറ്റുതിന്നരുത് എന്നാണ്. ഇതൊന്നും പറ്റുകയില്ലെങ്കിൽ, ഇമ്മാതിരി നീചത പ്രവർത്തിക്കുന്നവർക്ക് അവരുടെ നേരെ വരുന്ന ഒരു സമാധാനപരമായ പ്രതിഷേധങ്ങളെ സംയമനത്തോടെ അഭിമുഖീകരിക്കാനുള്ള ആർജവമെങ്കിലും ഉണ്ടാകണം എന്നാണ് .
അത് ജനാധിപത്യ മര്യാദയാണെന്നാണ്…….
സസ്നേഹം
പ്രശാന്ത് ശിവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button