Latest NewsNewsInternational

കശ്മീര്‍ വിഷയത്തില്‍ ഇടപെട്ട് താലിബാന്‍

ന്യൂഡല്‍ഹി: താലിബാന്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നു. താലിബാന്‍ വക്താവ് സബിയുളള മുജാഹിദ് ആണ് പാക് ടെലിവിഷന്‍ ചാനലായ എആര്‍ഐ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പോസിറ്റീവായ സമീപനം ഉണ്ടാകണമെന്നും സബിയുളള അഭിമുഖത്തില്‍ പറയുന്നു.

Read Also : കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താലിബാന്റെ പിന്തുണ തേടി ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ അഫ്ഗാനിൽ

‘ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് താലിബാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയുമായും അങ്ങനെ തന്നെയാണ്. കാരണം ഇന്ത്യ മേഖലയിലെ നിര്‍ണായക ഭാഗമാണ്. അഫ്ഗാന്‍ വിഷയത്തില്‍ അവിടുത്തെ ജനതയുടെ താത്പ്പര്യത്തിന് അനുസരിച്ച് ഇന്ത്യ നയം മാറ്റണം. അഫ്ഗാന്റെ മണ്ണ് ഒരു രാജ്യത്തിനെതിരെയുമുളള പ്രവര്‍ത്തന വേദിയാക്കാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ല ‘ സബിയുളള താലിബാന്റെ നയം വ്യക്തമാക്കി.

പാകിസ്താനും ഇന്ത്യയും അയല്‍ക്കാരാണ്. ഇരുരാജ്യങ്ങളുടെയും താത്പ്പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇരുവരും പ്രശ്നങ്ങള്‍ ഒന്നിച്ചിരുന്ന് പറഞ്ഞ് പരിഹരിക്കണമെന്നാണ് താലിബാന്റെ ആഗ്രഹമെന്നും സബിയുളള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button