Latest NewsNewsInternational

കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താലിബാന്റെ പിന്തുണ തേടി ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ അഫ്ഗാനിൽ

താലിബാന്റെ പൊളിറ്റിക്കല്‍ കമ്മീഷന്‍ തലവന്‍ മുല്ല അബ്ദുള്‍ ഗനി ബരാദര്‍ അടക്കമുള്ളവരുമായി ചര്‍ച്ചകൾ നടത്തി

ഇസ്‌ലാമാബാദ്: കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താലിബാന്റെ പിന്തുണ തേടി ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ അഫ്ഗാനിൽ എത്തിയതായി സൂചന. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനാ തലവന്‍ മസൂദ് അസ്ഹറാണ് കാണ്ഡഹാറിലെത്തി താലിബാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭീകരർ അധികാരം പിടിച്ചടക്കിയതിന് തൊട്ടുപിന്നാലെ മസൂദ് അസ്ഹര്‍ കാണ്ഡഹാറില്‍ എത്തിയെന്നും താലിബാന്റെ പൊളിറ്റിക്കല്‍ കമ്മീഷന്‍ തലവന്‍ മുല്ല അബ്ദുള്‍ ഗനി ബരാദര്‍ അടക്കമുള്ളവരുമായി ചര്‍ച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നേരത്തെ കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തില്‍ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആഹ്ലാദം പ്രകടിപ്പിക്കുകയും അമേരിക്കയുടെ പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കിയതില്‍ താലിബാനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button