Latest NewsNewsIndia

നിലയ്ക്കാത്ത ക്രൂരത: മോഷണം ആരോപിച്ച് ലോറിയിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം

പോലീസ് സംഭവസ്ഥലത്തെത്തി കനിയ്യയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മധ്യപ്രദേശ്: മോഷണം ആരോപിച്ച് ലോറിയുടെ പിന്നിൽകെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജെട്‌ലിയ ഗ്രാമത്തിലാണ് 45കാരനായ കനിയ്യ ഭീൽ ആൾക്കൂട്ടമർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ബാനഡ സ്വദേശിയായ കനിയ്യ ജെട്‌ലിയ ഗ്രാമത്തിലെ വീടുകളിൽ കവർച്ച നടത്തിയെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടി ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലോറിയുടെ പിറകിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു.

ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്നും പരിക്കേറ്റ മോഷ്ടാവിന് അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു എന്ന് നീമച്ച് എഎസ്പി സുന്ദർ സിങ് കനേഷ് വ്യക്തമാക്കി. എന്നാൽ പോലീസ് സംഭവസ്ഥലത്തെത്തി കനിയ്യയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭവനരഹിതർക്കായുള് വീട് നിർമാണം: സംസ്ഥാനത്ത് 426.12 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

യുവാവിനെ ലോറിക്കു പിന്നിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ക്രൂരമായ സംഭവം പുറത്തറിയുന്നത്. ഇതേ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തു. കൃത്യത്തിൽ പങ്കുള്ള മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button