Latest NewsKeralaNews

കോവിഡ് വ്യാപനം: കോഴിക്കോട് ജില്ലയിൽ 32 പഞ്ചായത്തുകൾ അടച്ചിടും

കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകൾ അടച്ചിടാൻ തീരുമാനം. പുതുക്കിയ കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പഞ്ചായത്തുകൾ അടച്ചിടാൻ തീരുമാനിച്ചത്. ജില്ലയിൽ 3548 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23.74 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2822 പേരാണ് ജില്ലയിൽ ഞായറാഴ്ച്ച രോഗമുക്തി നേടിയത്.

Read Also: ഗാന്ധി എത്ര കാലം? ഐസിഎച്ച്ആറിനെ ഏൽപ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാൻ: എംബി രാജേഷ്

രോഗം സ്ഥിരീകരിച്ച് 31334 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിലുള്ളത്. 92070 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 858129 പേർ നിരീക്ഷണം പൂർത്തിയാക്കി. 2119 മരണങ്ങളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അതേസമയം സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

ഓരോ ജില്ലകളിലെയും വാക്‌സിനേഷൻ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സെന്റിനൽ, റാൻഡം സാമ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Read Also: ‘ഇന്ത്യ സുപ്രധാന രാജ്യം’, വ്യാപാര-രാഷ്ട്രീയ-സാംസ്​കാരിക ബന്ധം തുടരാൻ ആഗ്രഹവുമായി​ താലിബാന്‍: പ്രതികരിക്കാതെ ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button