ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

ഗാന്ധി എത്ര കാലം? ഐസിഎച്ച്ആറിനെ ഏൽപ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാൻ: എംബി രാജേഷ്

പു​തി​യ രാ​ജ്യം മ​ത​നി​ര​പേ​ക്ഷ-​ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മ​ല്ല, മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്രം

തി​രു​വ​ന​ന്ത​പു​രം: മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്ര​ത്തി​ന്‍റെ ച​രി​ത്രം കെ​ട്ടി​ച്ച​മ​യ്ക്കാ​നാ​ണ് ഐ​സി​എ​ച്ച്ആ​റി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ്പീ​ക്ക​ർ എം.ബി രാ​ജേ​ഷ്. തി​രു​ത്ത​ലു​ക​ൾ കൊ​ണ്ട് മാ​ത്രം യ​ഥാ​ർ​ഥ ച​രി​ത്ര​ത്തി​ൽ നു​ഴ​ഞ്ഞു ക​യ​റാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ​റ​ഞ്ഞു.

ഐ​സി​എ​ച്ച്ആ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്ന് നെ​ഹ്റു​വി​നെ നീ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ട്ട​ലും ചേ​ർ​ക്ക​ലു​മാ​യി പു​തി​യ ച​രി​ത്രം ച​മ​യ്ക്ക​ലാ​ണ് ഐ​സി​എ​ച്ച്ആ​ർ ചെ​യ്യു​ന്ന​തെന്നും ആ​ദ്യം മ​ല​ബാ​ർ ക​ലാ​പ​കാ​രി​ക​ളും ഇ​പ്പോൾ നെ​ഹ്റു​വും സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​ന്നുവെന്ന് രാജേഷ് പറയുന്നു.

രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ്: ഷിബു ബേബി ജോൺ

ഗാ​ന്ധി​ എ​ത്ര കാ​ലം അ​വ​ശേ​ഷി​ക്കു​മെ​ന്നേ അ​റി​യാ​നു​ള്ളൂ എന്നും ഐ​സി​എ​ച്ച്ആ​റി​നെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത് പു​തി​യ ഇ​ന്ത്യ​യു​ടെ ച​രി​ത്രം കെ​ട്ടി​ച്ച​മ​യ്ക്കാ​നാ​ണെന്നും രാജേഷ് ആരോപിച്ചു. പു​തി​യ രാ​ജ്യം മ​ത​നി​ര​പേ​ക്ഷ-​ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മ​ല്ലെന്നും മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്ര​മാ​ണെന്നും അദ്ദേഹം പറഞ്ഞു. അ​തി​ന്‍റെ പി​താ​വ് വേ​റെ​യാ​ണെന്നും ഗാ​ന്ധി മ​തേ​ത​ര ഇ​ന്ത്യ​യു​ടെ പി​താ​വാ​ണെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button