ThiruvananthapuramKollamCOVID 19KeralaNattuvarthaLatest NewsNews

രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ്: ഷിബു ബേബി ജോൺ

രാത്രി ഉറങ്ങുന്നത് മുതൽ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ മറക്കരുത്

ചവറ: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ പരിഹസിച്ച് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. വാരാന്ത്യ കർഫ്യൂവും, രാത്രികാല യാത്രകൾക്ക് നിരോധനവും ഏർപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെയാണ് ഷിബു ബേബി ജോണ്‍ പരിഹസിക്കുന്നത്. നിലവില്‍ രാജ്യത്തെ 70% കോവിഡ് കേസുകളും കേരളത്തിലാണെങ്കിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം ഒന്നാകെ വിരണ്ടിരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എല്ലാ മലയാളികൾക്കും സമാധാനിക്കാമെന്നും കേരളത്തിൻ്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നുവെന്നും ഷിബു ബേബി ജോൺ പറയുന്നു. സംസ്ഥാന ഗവൺമെൻ്റ് ശാസ്ത്രീയമായി ഗവേഷണങ്ങൾ നടത്തി കോവിഡിനെ നേരിടാൻ മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു എന്നും സംസ്ഥാന സർക്കാർ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ എന്നും അദ്ദേഹം പരിഹസിക്കുന്നു.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ഇന്ത്യ സുപ്രധാന രാജ്യം’, വ്യാപാര-രാഷ്ട്രീയ-സാംസ്​കാരിക ബന്ധം തുടരാൻ ആഗ്രഹവുമായി​ താലിബാന്‍: പ്രതികരിക്കാതെ ഇന്ത്യ

ഇനി എല്ലാ മലയാളികൾക്കും സമാധാനിക്കാം. കേരളത്തിൻ്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. സംസ്ഥാന ഗവൺമെൻ്റ് ശാസ്ത്രീയമായി ഗവേഷണങ്ങൾ നടത്തി കോവിഡിനെ നേരിടാൻ മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. നിലവിൽ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാണെങ്കിലും ഇനി മുതൽ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തൽ നടത്തിയിരിക്കുന്നത് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ്. നമ്മൾ ഇത്രയുംകാലം പകൽ സമയങ്ങളിൽ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാതിരുന്നാൽ മതി കോവിഡിനെ നമുക്ക് തുരത്താം. രാത്രി ഉറങ്ങുന്നത് മുതൽ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ മറക്കരുത്. ജയ് രാത്രി കർഫ്യൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button