Latest NewsKeralaNewsIndia

രമേശ്‌ ചെന്നിത്തലയും ഉമ്മൻ‌ചാണ്ടിയും ഇപ്പോൾ മച്ചാൻ മച്ചുവായി: ഡി സി സി പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കൂട്ടത്തല്ല്

തിരുവനന്തപുരം: ഡി സി സി പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കലഹം തുടങ്ങി. പട്ടികയിൽ കടുത്ത അതൃപ്തിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തിയിട്ടുണ്ട്. അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നു. എങ്കില്‍ ഇതിനെക്കാള്‍ മെച്ചപ്പെട്ട ലിസ്റ്റ് തയ്യാറാക്കാമായിരുന്നു. ഫലപ്രദമായ ചര്‍ച്ചകള്‍ സംസ്ഥാനത്ത് പാര്‍ട്ടിയില്‍ നടന്നിരുന്നെങ്കില്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി വിമർശിച്ചു.

Also Read:ഫാഷനോട് നോ പറഞ്ഞ് താലിബാൻ: അഫ്ഗാനിലെ ടെക്സ്റ്റൈ‍ൽ മേഖലയിൽ കണ്ണ് വെച്ച് ചൈന, വിപണി സ്വന്തം അധീനതയിലാക്കാൻ ശ്രമം

ഇതേ വിമർശനവുമായി രമേശ്‌ ചെന്നിത്തലയും രംഗത്തു വന്നതോടെയാണ് കോൺഗ്രസിലെ അഭിപ്രായ ഭിന്നതകളും ഗ്രൂപ്പിസവും കൂടുതൽ വ്യക്തമാകുന്നത്. എ ഗ്രൂപ്പ് പോരിന് തയ്യാറെടുക്കുമ്പോൾ പിന്തുണയുമായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അവർക്കൊപ്പം തന്നെയുണ്ട്.

വി ഡി സതീശനും, കെ സുധാകാരനും എതിരെ തുറന്ന പോർവിളികൾ കോൺഗ്രസിൽ രൂപപ്പെടുന്നുണ്ട്. അതേസമയം, കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകൾ ശരിവയ്ക്കും വിധം കലാപത്തിന് ആഹ്വാനം ചെയ്യുന്നത് പോലെയുള്ള പ്രതികരണമാണ് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button