USALatest NewsNewsInternational

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക രക്ഷപ്പെടുത്തിയ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍

ഖത്തറിലെത്തിച്ച ഒരാള്‍ ഐഎസ് അംഗമാണെന്നും ഇയാള്‍ ഇപ്പോഴും ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി

ഖത്തർ: അഫ്ഗാനിസ്ഥാനില്‍ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അമേരിക്ക നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍. ഖത്തറിലെ അല്‍ ഉദെയ്ദ് വ്യോമതാവളത്തിലെത്തിച്ച അഭയാർത്ഥികളെ പരിശോധന നടത്തിയപ്പോഴാണ് ഒരാള്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞത്.

അതേസമയം, ഭീകരബന്ധം ഇല്ലെന്ന് ഉറപ്പാക്കാന്‍ അഭയാർഥികളായി പുറത്തെത്തിച്ച നൂറോളം അഫ്ഗാന്‍കാരെ വിശദമായ പരിശോധനകള്‍ക്ക് വിധേയരാക്കേണ്ടിവരുമെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. രക്ഷപ്പെടുത്തിയ 7000ത്തോളം അഫ്ഗാൻ പൗരന്മാരിൽ അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നൂറിലധികം ആളുകൾക്ക് സംശയാസ്പദമായ പശ്ചാത്തലമുള്ളതായി വ്യക്തമാകുകയായിരുന്നു.

കുട്ടിയുടെ കവിളിൽ തലോടിയതിന് പോക്സോ കേസിൽ ഉൾപ്പെടുത്താനാവില്ല : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം

പശ്ചിമേഷ്യയിലേയും യൂറോപ്പിലേയും താല്‍കാലിക താവളങ്ങളിലേക്കാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിച്ചവരെ അമേരിക്ക എത്തിച്ചിരിക്കുന്നത്. ഖത്തറിലെത്തിച്ച ഒരാള്‍ ഐഎസ് അംഗമാണെന്നും ഇയാള്‍ ഇപ്പോഴും ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ അമേരിക്ക അഫ്ഗാനിസ്ഥാനു പുറത്തെത്തിക്കുന്ന പലര്‍ക്കും ഭീകര ബന്ധങ്ങളുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

ഇതുവരെ 70,000ത്തിലേറെ പേരെ അമേരിക്ക അഫ്ഗാനിസ്ഥാന് പുറത്തെത്തിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ, നിയമ നിര്‍വഹണ, ഭീകര വിരുദ്ധ വകുപ്പുകളുടെ കര്‍ശനമായ പരിശോധനകൾക്ക് ശേഷമേ അഫ്ഗാനികളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കൂ എന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button