KeralaLatest NewsIndiaNews

പെട്രോൾ ഡീസൽ പമ്പുകൾ വഴിമാറും: ആറ്​ മാസത്തിനകം രാജ്യത്ത്​ എഥനോൾ പമ്പുകളുടെ ശൃംഖല സ്​ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ

ഇത്തരം വാഹനങ്ങൾക്ക് 100 ശതമാനം എഥനോളിലും ശുദ്ധമായ പെട്രോളിലും ഓടാൻ കഴിയും

ഡൽഹി: രാജ്യത്ത് ആറ്​ മാസത്തിനകം​ എഥനോൾ പമ്പുകളുടെ ശൃംഖല സ്​ഥാപിക്കുമെന്ന് ​റോഡ്​ ഗതാഗത ഹൈവേ മന്ത്രാലയം. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും തുടർന്ന് പമ്പുകൾ സ്​ഥാപിക്കുകമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്​കരി വ്യക്തമാക്കി.

പ്രകൃതി വാതക ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാനും അവയുടെ ഉപയോഗം കുറയ്ക്കാനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹന നിർമാതാക്കളുടെ കൂട്ടായ്​മയായ സിയാമിന്റെ വാർഷിക കൺവെൻഷനിൽസംസാരിക്കവെയാണ് ഗഡ്​കരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥയ്‌ക്കെതിരെ നടപടി

ഫ്ലെക്സ് എഞ്ചിനുള്ള വാഹനങ്ങൾ നിർമിക്കാൻ വാഹന നിർമാതാക്കളെ പ്രേരിപ്പിക്കുന്നതിനായി നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്​. ഇത്തരം വാഹനങ്ങൾക്ക് 100 ശതമാനം എഥനോളിലും ശുദ്ധമായ പെട്രോളിലും ഓടാൻ കഴിയും. അടുത്ത വർഷം മുതൽ രാജ്യത്തുടനീളം 10​ ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. തുടർന്ന്​ ഘട്ടംഘട്ടമായി 20 ശതമാനംവരെ എഥനോൾ ചേർത്ത ഇന്ധനം ഉപയോഗത്തിൽ കൊണ്ടുവരാനുമാണ് കേന്ദ്രത്തിന്റെ പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button