Latest NewsNewsIndiaBusiness

ബിഎച്ച് സീരീസ് വാഹന ഉടമകൾക്ക് നേട്ടമുണ്ടാക്കും, കേരളം നേരിടുക വന്‍ നികുതി നഷ്ടം: എതിർപ്പിന് സാധ്യത?

തിരുവനന്തപുരം: വാഹന രജിസ്ട്രേഷനിൽ കേന്ദ്രസർക്കാർ അറിയിച്ച പുത്തൻ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ സംസ്ഥാന സർക്കാരിന് ഉണ്ടാകാൻ പോകുന്നത് വൻ സാമ്പത്തിക നഷ്ടം. വാഹന വിലയുടെ 21 ശതമാനം വരെ നികുതി ചുമത്തുന്നിടത്ത്, പുതിയ സംവിധാനത്തില്‍ 12 ശതമാനം വരെയാണ് നികുതി ഈടാക്കുക. നികുതി ഇനത്തിൽ സംസ്ഥാനത്ത് വൻ നഷ്ടമാണ് ഉണ്ടാവുക. സർക്കാരിന് നഷ്ടമാണെങ്കിലും വാഹന ഉടമകള്‍ക്ക് ഇത് നേട്ടമാണ് സമ്മാനിക്കുക.

Also Read:പുള്ളിയെ എനിക്ക് അറിയാം, മോശം രീതിയിൽ ഇതുവരെ പെരുമാറിയിട്ടില്ല: ഒമർ ലുലുവിനെ ട്രോളുന്നവരോട് പെൺകുട്ടിക്ക് പറയാനുള്ളത്

രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങില്‍ ഒന്നാണ് കേരളം. വാഹന വിലയ്ക്കനുസരിച്ച് 21 ശതമാനം വരെയായിരുന്നു സംസ്ഥാനം നികുതി ഈടാക്കുന്നത്. കേന്ദ്രസർക്കാരിന്റെ ബി.എച്ച് സീരീസ് നടപ്പാക്കുമ്പോള്‍ നികുതി കുത്തനെ കുറയും. സർക്കാരിന് 8 മുതല്‍ 12 ശതമാനം വരെയായിരിക്കും നികുതി ഈടാക്കാൻ സാധിക്കുകയുള്ളു. വാഹനം വാങ്ങുന്നവരെ സംബന്ധിച്ച് ഏറെ ആശ്വാസമാണ് പുതിയ സംവിധാനം. സംസ്ഥാനത്തിന് വരാൻ പോകുന്ന നികുതി നഷ്ടത്തിനെതിരെ എതിർപ്പുകൾ ഉയരാൻ സാധ്യതയുണ്ട്. കേന്ദ്രത്തിന്റെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധം ഉയർത്തുമോയെന്നാണ് വിദഗ്ധർ ചോദിക്കുന്നത്.

പുതിയ വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടുവരാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രജിസ്ട്രര്‍ ചെയ്ത സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയി വാഹനം ഉപയോഗിക്കുന്നതിനു റീ രജിസ്ട്രേഷന്റെ ആവശ്യമില്ല. സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാൻ വേണ്ടിയാണ് ഈ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button