Latest NewsFootballNewsSports

അരങ്ങേറ്റം സുന്ദരമാക്കി മെസി: പിഎസ്ജിക്ക് തകർപ്പൻ ജയം

പാരിസ്: ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസി ഇന്ന് പിഎസ്സിക്ക് വേണ്ടി അരങ്ങേറി. ബാഴ്സലോണ അല്ലാതെ മറ്റൊരു ക്ലബ്ബിന്റെ ജഴ്സിയിൽ മെസി ഇറങ്ങിയ മത്സരത്തിൽ പിഎസ്ജി അനായാസ ജയം സ്വന്തമാക്കി. എവേ മത്സരത്തിൽ റെംസിനെ നേരിട്ട പിഎസ്ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

പിഎസ്ജി വിടുമെന്നുള്ള അഭ്യൂഹങ്ങൾക്കിടയിൽ എംബാപ്പെയാണ് പിഎസ്ജിക്കായി രണ്ടു ഗോൾകളും നേടിയത്. മെസിയെ ബെഞ്ചിൽ ഇരുത്തി നെയ്മറിനെയും, എംബാപ്പെയും, ഡി മരിയയെയുമാണ് മുന്നേറ്റ നിരയിൽ പിഎസ്‌ജി ആദ്യ പകുതിയിൽ ഇറക്കിയത്. പതിനാറാം മിനിറ്റിൽ ഡി മരിയ നൽകിയ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ എംബാപ്പെ പിഎസ്‌ജിക്കായി ആദ്യ ഗോൾ നേടി.

Read Also:- സ്പാനിഷ് താരം സെർജിയോ സിഡോഞ്ച ബ്ലാസ്റ്റേഴ്സ് വിട്ടു

രണ്ടാം പകുതിയിലെ അറുപത്തിനാലാം മിനിറ്റിലാണ് എംബാപ്പെ തന്റെ രണ്ടാം ഗോൾ നേടിയത്. ഇത്തവണ ഗോളിന് വഴിയൊരിക്കിയത് അഷ്‌റഫ്‌ ഹകിമിയാണ്. രണ്ടാം ഗോൾ പിറന്നതിന് പിന്നാലെയായിരുന്നു നെയ്മറിന് പകരക്കാരനായി മെസി കളത്തിലിറങ്ങിയത്. ഗ്രൗണ്ടിലിറങ്ങിയ താരത്തിന് ആരാധകർ മികച്ച പിന്തുണ നൽകി. മികച്ച മുന്നേറ്റങ്ങൾ നടത്തി മെസി തന്റെ അരങ്ങേറ്റം സുന്ദരമാക്കി. പിഎസ്ജിയുടെ തുടർച്ചയായ നാലാം വിജയമാണിത്. 12 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് പിഎസ്ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button