ThrissurKeralaLatest NewsNews

ദമ്പതികൾ എന്ന വ്യാജേന കാറിൽ കഞ്ചാവ് കടത്തൽ: യുവതിയും യുവാവും അറസ്റ്റിൽ

രഹസ്യ വിവരത്തി​ന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്

കുന്ദമംഗലം: ദമ്പതികൾ എന്ന വ്യാജേന കാറിൽ കഞ്ചാവ് കടത്തിയ രണ്ടു പേര്‍ പിടിയില്‍. തൃശ്ശൂര്‍ പൂങ്കുന്നം മാളിയേക്കല്‍ വീട്ടില്‍ ലീന ജോസ്​ (42), പട്ടാമ്ബി തിരുവേഗപുറം പൂവന്‍തല വീട്ടില്‍ സനല്‍ (36) എന്നിവരാണ് കുന്ദമംഗലം ടൗണില്‍ തിങ്കളാഴ്ച പോലീസി​ന്റെയും മയക്കുമരുന്ന്​ വിരുദ്ധ സേനയുടെയും പിടിയിലായത്. ഇവരിൽ നിന്നും 19 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അഭിഭാഷകരെന്ന വ്യാജേന കാറിൽ സ്​റ്റിക്കർ പതിച്ചിരുന്ന ഇവർ ഭാര്യയും ഭര്‍ത്താവും ആണെന്നായിരുന്നു പോലീസിനോട്​ പറഞ്ഞത്​.

പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്​റ്റഡിയിലെടുത്തിത്തു. രഹസ്യ വിവരത്തി​ന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 15 ലക്ഷം രൂപയോളം വിലയുണ്ടെന്ന് പോലീസ്​ വ്യക്തമാക്കി​. തൃശൂരില്‍നിന്ന് വയനാട്ടിലേക്ക് വില്‍പനയ്ക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന്​ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്ദേശം കൈമാറി അബുദാബി കിരീടാവകാശി

ഒന്നര കിലോഗ്രാം വീതമുള്ള പ്ലാസ്​റ്റിക്​ പാക്കറ്റുകളിലാക്കിയ കഞ്ചാവ് വലിയ ട്രോളി ബാഗിലാക്കി കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. കുന്ദമംഗലം സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ യൂസഫിന്റെയും എസ്.ഐ എ. അഷ്റഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button