Latest NewsNewsIndia

കൊവിഡ് പ്രതിരോധത്തിലും പ്രതിദിന വാക്‌സിനേഷനിലും ഒന്നാം സ്ഥാനത്ത് യുപി

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ യജ്ഞം നടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും ആഗസ്റ്റ് മാസത്തില്‍ വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിപ്പിച്ചിരുന്നു. ആഗസ്റ്റില്‍ 29 ദിവസങ്ങളില്‍ 16.40 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. ഇത് പ്രതിദിനം 56 ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയായിരുന്നു ഈ നേട്ടം കൈവരിച്ചത്.

കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കണക്കുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്. 7.04 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് ഡോസ് വാക്സിന്‍ നല്‍കിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര ആകെ വാക്സിന്‍ എടുത്ത 5.71 കോടി ഗുണഭോക്താക്കളില്‍ 1.54 കോടി പേരും രണ്ട് ഡോസുകള്‍ സ്വീകരിച്ചവരാണ്. ഗുജറാത്ത് ഇതുവരെ 4.55 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി, രണ്ട് ഡോസുകളും 1.13 കോടിയിലധികം പേര്‍ക്ക് നല്‍കി . ഉത്തര്‍പ്രദേശിനേക്കാള്‍ 27,878 പേരുടെ കുറവ് മാത്രമാണ് ഗുജറാത്തിലുള്ളത്. ഒരു കോടിയിലധികം ആളുകള്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ മറ്റ് സംസ്ഥാനങ്ങള്‍- പശ്ചിമ ബംഗാള്‍ (1.11 കോടി), രാജസ്ഥാന്‍ (1.06 കോടി), കര്‍ണാടക (1 കോടി) എന്നിവയാണ്.

അതേസമയം, മൊത്തത്തിലുള്ള വാക്സിനേഷന്റെ പട്ടികയില്‍ ഉത്തര്‍പ്രദേശ് മുന്നിലല്ല. പ്രതിദിനം ശരാശരി 7.06 ലക്ഷം പേരാണ് യുപിയില്‍ കുത്തിവയ്പ്പ് എടുക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവ ഈ മാസത്തില്‍ 5 ലക്ഷത്തില്‍ താഴെയാണ് കുത്തിവയ്പ്പ് നല്‍കിയത്.

പ്രതിദിന വാക്സിനേഷന്റെ കാര്യത്തില്‍, ഉത്തര്‍പ്രദേശിന് തൊട്ടുപിന്നില്‍ മധ്യപ്രദേശ് (4.6 ലക്ഷം), മഹാരാഷ്ട്ര (4.33 ലക്ഷം), ഗുജറാത്ത് (4.17 ലക്ഷം) എന്നിങ്ങനെയാണ്. കോവിഡ് -19 നെതിരായ പ്രതിരോധ കുത്തിവയ്പ്പ് ജനുവരിയിലാണ് ഇന്ത്യയില്‍ ആരംഭിച്ചത്. 18 വയസ്സിന് മുകളിലുള്ള എല്ലാവരിലേക്കും മെയ് ഒന്നിന് ഘട്ടം ഘട്ടമായി വിപുലീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button