UAELatest NewsNewsInternationalGulf

സ്വർണ്ണം കൊണ്ട് നിർമ്മിച്ച വട പാവ്: 22 കാരറ്റ് സ്വർണ്ണം കൊണ്ട് തയ്യാറാക്കിയ വട പാവിന്റെ വിശേഷങ്ങൾ അറിയാം

ദുബായ്: വിപണിയിൽ താരമായി സ്വർണ്ണം കൊണ്ട് നിർമ്മിച്ച വട പാവ്. ദുബായിയിലാണ് 22 കാരറ്റ് സ്വർണ്ണം കൊണ്ട് വട പാവ് തയ്യാറാക്കിയിരിക്കുന്നത്. 24 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണം കൊണ്ട് നിർമ്മിച്ച ബർഗറിന് പിന്നാലെയാണ് രാജകീയമായ മറ്റൊരു വിഭവം കൂടി ഉണ്ടാക്കിയിരിക്കുന്നത്.

Read Also: അതിവേഗ വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം : വാക്‌സിനുകളെ പോലും അതിജീവിക്കാന്‍ കഴിയുന്ന വൈറസ് 7 രാജ്യങ്ങളില്‍

കരാമയിൽ സ്ഥിതി ചെയ്യുന്ന ഒപാഓ എന്ന ഭക്ഷണ ശാലയിലാണ് സ്വർണ്ണം കൊണ്ട് തീർത്ത വട പാവ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സ്ലൈഡറുകൾക്ക് പേരുകേട്ട ഭക്ഷണശാലയാണ് ഒപാഓ. ലോകത്തിൽ ആദ്യമായാണ് 22 കാരറ്റ് സ്വർണ്ണം കൊണ്ട് വട പാവ് നിർമ്മിച്ചിരിക്കുന്നത്.

വട പാവിന്റെ വില. ഉരുളക്കിഴങ്ങും പുതിനയിലയും മയോണൈസും വട പാവിലുണ്ട്. തടി കൊണ്ട് നിർമ്മിച്ച മനോഹരമായ ഒരു പെട്ടിക്കുള്ളിൽ പൊതിഞ്ഞാണ് വട പാവ്  വിളമ്പുന്നത്. സ്വർണ്ണത്തിൽ തീർത്ത വട പാവിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Read Also: വിലങ്ങുവെച്ച അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?: ചർച്ചയായി തടവില്‍ കഴിയുന്ന യുവതിയുടെ കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button