Latest NewsInternationalUK

അഫ്ഗാനിലെ ഐഎസ്-കെ ഭീകരര്‍ക്കെതിരെ ആക്രമണം നടത്താന്‍ തയാറായി യുകെ, ഭീകരർ എണ്ണത്തിൽ കുറവ്

ഐഎസ് ഭീകരരെ ആക്രമിക്കാന്‍ അവസരം ലഭിച്ചാല്‍ യുകെ അതില്‍ നിന്ന് പിന്‍വാങ്ങില്ല.

ലണ്ടന്‍ : അഫ്ഗാനിലെ ഐഎസ്-കെയ്‌ക്ക് (ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന്‍) എതിരെ ആക്രമണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് യുകെ. അഫ്ഗാനില്‍ ഐഎസ്-കെയുടെ 2000 ത്തില്‍ അധികം ഭീകരരുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സേന വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഭീകരസംഘടനയ്‌ക്കെതിരെ പോരാടാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് യുകെ രംഗത്തെത്തിയത്.

അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് വ്യോമസേന മേധാവി സര്‍ മൈക്ക് വിംഗ്‌സ്ടണ്‍ ഇക്കാര്യം അറിയിച്ചത്. ഐഎസ് ഭീകരരെ ആക്രമിക്കാന്‍ അവസരം ലഭിച്ചാല്‍ യുകെ അതില്‍ നിന്ന് പിന്‍വാങ്ങില്ല. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തീവ്രവാദം തലയുയര്‍ത്തുന്നത് യുകെക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാണ്.

എത്തിച്ചേരാന്‍ പ്രയാസമുള്ള രാജ്യങ്ങളില്‍ ഒന്നാണ് അപ്ഗാന്‍ എന്നാല്‍ ഇപ്പോള്‍ അവിടെ നിന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.അഫ്ഗാനിലെ രക്ഷാദൗത്യം അവസാനിപ്പിച്ച്‌ യുഎസ്, യുകെ സൈനികള്‍ മടങ്ങിയെത്തിയതിനു ശേഷം നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button