KeralaLatest NewsIndia

വ്യാജ ലൈസൻസിൽ തോക്കുമായി തിരുവനന്തപുരത്ത് കശ്മീരികൾ അറസ്റ്റിൽ

തിരഞ്ഞെടുപ്പുസമയത്ത് തോക്കുകള്‍ സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ എത്തിച്ചില്ല

തിരുവനന്തപുരം: വ്യാജ ലൈസൻസിൽ ഇരട്ടക്കുഴല്‍ തോക്കുമായി അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. എ ടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് അറസ്റ്റിലായത്.

25 റൗണ്ട് വെടിയുണ്ടകളും ഇരട്ടക്കുഴല്‍ തോക്കും പിടിച്ചെടുത്തു. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ്, ഖുല്‍സമാന്‍, ഷൂക്കൂര്‍ അഹ്മദ്, ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്. ആറു മാസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജന്‍സി വഴി തലസ്ഥാനത്തെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ നീറമണ്‍കരയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇവരില്‍നിന്നു വിവരങ്ങള്‍ തേടി.

കരമന പോലീസ് സ്റ്റേഷനിലുള്ള ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. തിരഞ്ഞെടുപ്പുസമയത്ത് തോക്കുകള്‍ സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ എത്തിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തോക്കിന്റെ ലൈസന്‍സ് വ്യാജമാണെന്നു കണ്ടെത്തിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button