ThiruvananthapuramLatest NewsKeralaNews

കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലു വില: ട്രാവൽ ഏജൻസികൾക്കെതിരെ മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കൊവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിർത്തി കടത്തി ട്രാവൽ ഏജൻസികൾ. ബസുകളിലൂടെയാണ് ഏജൻസികൾ യാത്രക്കാരെ ഒളിച്ചുകടത്തുന്നത്. ഇതിനായി ട്രാവൽ ഏജൻസികൾ ടിക്കറ്റ് നിരക്കിൽ വൻ തുകയാണ് ഈടാക്കുന്നതെന്നാണ് കണ്ടെത്തൽ. കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലു വില കൊടുത്തുകൊണ്ടാണ് യാത്രക്കാരെ ട്രാവൽ ഏജൻസികൾ അതിർത്തി കടത്തുന്നത്.

Also Read: കാൻസർ രോഗികൾക്ക് ആശ്വസിക്കാം: നൂതന ചികത്സാരീതി വികസിപ്പിച്ച് കൊച്ചി സർവ്വകലാശാല

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു. കർണാടകയുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രവേശനത്തിന് ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സർട്ടിഫിക്കറ്റോ ഇല്ലാതെ ബസുകളിലൂടെ യാത്രക്കാരെ സ്വകാര്യ ട്രാവൽ ഏജൻസികൾ അതിർത്തി കടത്തുന്നത്.

ബസുകളിൽ യാത്ര ചെയ്യുന്നതിന് രേഖകൾ വേണ്ടെന്നും പരിശോധനകളൊന്നും ഉണ്ടാകില്ലെന്നും, സുരക്ഷിതമായി അതിർത്തി കടത്തി തരാമെന്നുമാണ് ട്രാവൽ ഏജൻസികൾ നൽകുന്ന വാ​ഗ്ദാനം. മാനദണ്ഡങ്ങൾ പാലിക്കാതെ കേരളത്തിലേക്കും ഏജൻസികൾ യാത്രക്കാരെ എത്തിക്കും. കേരളാ അതിർത്തിയിൽ പരിശോധനകൾ കുറവാണെന്ന് ഇവർ പറയുന്നു.

ആയിരത്തോളം രൂപ അധികമായി നൽകിയാണ് ഇത്തരത്തിൽ യാത്രക്കരെ അതിർത്തി കടത്തുന്നത്. അതേസമയം യാത്രക്കാരെ അതിർത്തികടത്തുന്നത് സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് ഇത്തരം പ്രവണതകൾ ഇല്ലാതാക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button