KollamPathanamthittaAlappuzhaKottayamIdukkiKeralaNattuvarthaLatest NewsNews

പത്തനംതിട്ടയിൽ മകളെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി

പത്തനംതിട്ട: മകളെ മൂന്ന് വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച്‌ കോടതി. പത്തനംതിട്ടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസിൽ പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം സ്വന്തം പിതാവ് 2016 മുതല്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡനം.

Also Read:‘കുന്തമില്ലേ, പിന്നെന്തിനാ ലുട്ടാപ്പീ സൈക്കിൾ’: ഡി വൈ എഫ് ഐ യുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ

അതേസമയം, കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു കൊണ്ടേയിരിക്കുകയാണ്. ദിനം പ്രതി അനേകം കേസുകളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. വീടുകൾക്കുള്ളിൽ പോലും കുട്ടികൾക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് കണ്ടെത്തലുകൾ.

കോവിഡ് അധികരിച്ചതോടെ വീടുകൾക്കുള്ളിൽ ബന്ധുക്കളാലും, അച്ഛന്മാരാലും കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന അനേകം കുട്ടികളുണ്ട് സംസ്ഥാനത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button