KozhikodeLatest NewsKeralaNews

ഓക്സിജനില്ല, നെട്ടോട്ടമോടി ആശുപത്രി അധികൃതർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയത് അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചതിനെ തുടർന്ന് ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു. കഞ്ചിക്കോട് നിന്നാണ് ഓക്സിജൻ എത്തിച്ചത്. നാളെ രാവിലെ വരെയുള്ള ഉപയോഗത്തിനേ ഇത് തികയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read: വിസ്മയ കേസിൽ പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ഉത്തരവിറങ്ങി: കലി തുള്ളി കിരൺ

ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും പരിഹരിച്ചാലേ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നടത്താനാവൂ എന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് രോഗികള്‍ കൂടി ഉള്ളതിനാള്‍ ഓക്സിജന്‍ കൂടുതല്‍ അളവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ഓക്സിജന്‍ ക്ഷാമം രൂക്ഷമായത്. ആശുപത്രിയിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നത് മുടങ്ങിയതാണ് ക്ഷാമത്തിന് കാരണം.

വിതരണ കമ്പനിയിലെ സാങ്കേതിക പ്രശ്നമാണ് ഓക്സിജന്‍ എത്തിക്കാന്‍ തടസ്സമായതെന്നാണ് വിശദീകരണം. ശസ്ത്രിക്രിയകള്‍ പലതും മുടങ്ങി. അടിയന്തര സാഹചര്യം ഉണ്ടായതോടെ ആശുപത്രി അധികൃതര്‍ പകരം സംവിധാനം ഒരുക്കാന്‍ നെട്ടോട്ടമോടി. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമാണ് ഇതുവരെ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button