Latest NewsIndiaNews

കൊവിഡ് പിടിച്ചുലച്ച സാമ്പത്തിക രംഗം കരകയറി: മോദി സർക്കാരിന്റെ വിജയമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി: കൊവിഡ് സൃഷ്ടിച്ച തിരിച്ചടികളില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല കരകയറുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം റെക്കോഡ് നേട്ടമാണ് ഉണ്ടാക്കിയത് എന്ന് സഹമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ജിഡിപി പ്രതീക്ഷിച്ച 20 ശതമാനം വാര്‍ഷിക വളര്‍ച്ച കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചിട്ടും നേടിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

Also Read: ഓക്സിജനില്ല, നെട്ടോട്ടമോടി ആശുപത്രി അധികൃതർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയത് അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം

‘രാജ്യത്തെ നികുതി ശേഖരണം 18 കൊല്ലത്തിനിടെ ഏറ്റവും കൂടിയതാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാറിന്‍റെ നയങ്ങള്‍ രാജ്യത്തെ സാമ്പത്തി രംഗത്തെ പുരോഗമനപരവും, വൈവിദ്ധ്യപൂര്‍ണ്ണമായതുമാക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ ആശ്വാസ പദ്ധതികളുടെ ബലത്തില്‍ കാര്‍ഷിക മേഖല കൊവിഡിന് മുന്‍പുള്ള കാലത്തേക്കാള്‍ പിന്നിലാണെങ്കിലും വ്യാവസായിക രംഗത്ത് ശക്തമായ തിരിച്ചുവരവാണ് കാണുവാന്‍ സാധിക്കുന്നത്.

രണ്ടാം തരംഗം വന്നതാണ് ഈ മേഖലയിലെ വലിയ തിരിച്ചുവരവ് വൈകിപ്പിച്ചത്. പുതിയ കമ്പനികള്‍ കൂടുതലായി രൂപീകരിക്കപ്പെടുന്ന കമ്പനികളുടെ റെക്കോഡ് എണ്ണം ഈ മേഖലയിലെ തിരിച്ചുവരവിന്‍റെ സൂചനയാണ്. അതേസമയം മൂന്നാം തരംഗം ഒഴിവാക്കുകയും, ഈ വേഗത സാമ്പത്തിക രംഗത്ത് തുടരുകയും ചെയ്യുക എന്നത് രാജ്യത്തിന്‍റെ വെല്ലുവിളിയാണ്. രാജ്യത്തിന്‍റെ മൊത്തം സാമ്പത്തിക രംഗത്തെ ആദ്യത്തെ രണ്ട് കൊവിഡ് തരംഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ തുടര്‍ച്ചയായ രണ്ട് വര്‍ഷം ഒരു കമ്പനി നഷ്ടത്തിലായാല്‍ നാം അത് പരിഹരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യണം’, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button