ThiruvananthapuramLatest NewsKeralaNews

കളക്ടര്‍മാര്‍ക്ക് സ്ഥാനമാറ്റം: വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയ്ക്കും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് സ്ഥാനമാറ്റമുള്ളത്. കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് സ്ഥാനമാറ്റം. അഫ്‌സാന പര്‍വീണെ കൊല്ലം കളക്ടറായും എ. ഗീതയെ വയനാട് കളക്ടറായും വി ആര്‍ പ്രേംകുമാറിനെ മലപ്പുറം കളക്ടറായും എസ് ചന്ദ്രശേഖറിനെ കണ്ണൂര്‍ കളക്ടറായും നിമിച്ചു.

വനിത – ശിശു വികസന വകുപ്പ് ഡയറക്ടറായിരുന്ന ടി വി അനുപമയെ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായ മൊഹമ്മദ് വൈ. സഫീറുള്ളയെ കേരള ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് വകുപ്പില്‍ സ്‌പെഷല്‍ കമ്മിഷണറായും നിയമിച്ചു. സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പ് ഡയറക്ടര്‍ എസ് സാംബശിവ റാവുവിന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ പ്രൊജക്ട് ഡയറക്ടറുടെയും കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ സി ഇ ഒയുടെയും അധിക ചുമതല നല്‍കി. വയനാട് കളക്ടര്‍ അദീല അബ്ദുള്ള വനിത – ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ജെന്‍ഡര്‍ പാര്‍ട്ടിന്റെ സിഇഒ , സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഡയറക്ടര്‍ എന്നീ അധിക ചുമതയും അദീലയ്ക്ക് നല്‍കി.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ എസ് ഷാനവാസിനെ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ആയി നിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി , കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുടെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കി. കൊല്ലം കളക്ടറായിരുന്ന അബ്ദുള്‍ നാസറിനെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മിഷന്‍ ഡയറക്ടറായി നിയമിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടറുടെ അധികച്ചുമതല കൂടി നല്‍കി.

മലപ്പുറം കളക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെ എം പ്ലോയിസ് ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷിനെ അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാമേഴ്സ് വെല്‍ഫെയര്‍ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഹൗസിങ് കമ്മിഷണര്‍ എന്‍ ദേവിദാസിന് ബാാക്വേഡ് ക്ലാസസ് ഡെവലപ്‌മെന്റ് വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കും. കണ്ണൂര്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസര്‍ സ്‌നേഹില്‍ കുമാര്‍ സിങിനെ കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടറായി നിയമിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, സി – ഡിറ്റ് ഡയറക്ടര്‍ എന്നിവയുടെ അധിക ചുമതല കൂടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button