Latest NewsKeralaNews

കോവിഡ് പ്രതിരോധം: തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി യോഗം നടത്തും

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സെപ്തംബർ 3 ന് വൈകിട്ട് 4 നാണ് അവലോകന യോഗം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടത്തുക.

Read Also: സൗദി അറേബ്യയിൽ ആറ് തൊഴിൽ മേഖലകളിൽ കൂടി യോഗ്യതാ പരീക്ഷ നിർബന്ധമാക്കി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്തഘട്ടത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ യോഗത്തിൽ സംസാരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച്, മുഴുവൻ ജനപ്രതിനിധികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

Read Also: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം:വിശദമായ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button