KeralaLatest NewsNews

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണച്ചില്ല: ജി സുധാകരനെതിരെ സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്

സലാമിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന ഈ റിപ്പോർട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചർച്ച ചെയ്യും

അമ്പലപ്പുഴ : അമ്പലപ്പുഴ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ജി സുധാകരന് വീഴ്ച വന്നുവെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

സുധാകരൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന വിശ്വാസത്തിൽ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പാർട്ടി തീരുമാനം വന്നപ്പോൾ സീറ്റ് ലഭിച്ചില്ല. അതോടെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി എത്തിയ ആളെ പിന്തുണച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായിച്ചില്ല. സ്ഥാനാർത്ഥി എച്ച് സലാമിനെതിരായ പോസ്റ്റർ പ്രചരണത്തിൽ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷൻ കണ്ടെത്തൽ.  സലാമിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന ഈ റിപ്പോർട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചർച്ച ചെയ്യും. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നതിൽ സെക്രട്ടറിയേറ്റാകും തീരുമാനമെടുക്കുക.

Read Also  :  മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക: അതിര്‍ത്തി കടക്കുന്നവരുടെ ദേഹത്ത് സീല്‍

അതേസമയം, അമ്പലപ്പുഴയിലെ പ്രവർത്തന വീഴ്ച അന്വേഷിക്കാൻ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന് മുന്നിൽ ജി സുധാകരനെതിരെ പരാതി പ്രളയമായിരുന്നു. തെളിവെടുപ്പിന് ഹാജരായവരിൽ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button