Latest NewsNewsGulf

സൗദി അറേബ്യയെ ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

ഈ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച്‌ ആകെ എട്ട് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം.സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ്‌ അറബ് സഖ്യസേന തകര്‍ത്തു. ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്നും സഖ്യസേന കൂട്ടിച്ചേര്‍ത്തു.

Read Also: പ്രമേഹം വരുത്തുന്ന ഭക്ഷണങ്ങള്‍ ഇവയാണ്

അതേസമയം ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ സൗദി സഖ്യസേന തകര്‍ത്തിരുന്നു. ഈ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച്‌ ആകെ എട്ട് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അതിന് ശേഷം അബഹ വിമാനത്താവളത്തിന് നേരെ മറ്റൊരു ഡ്രോണ്‍ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button