Latest NewsSaudi ArabiaGulf

സൗദി അറേബ്യയിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമം

റിയാദ് : സൗദിയിൽ ജനവാസകേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. യെമനിലെ സനായില്‍ നിന്ന് സൗദിയിലെ ഖമീസ് മുശൈത്തിന് നേരെയാണ് ആക്രമണശ്രമമുണ്ടായത്. സ്ഫോടനം നടത്തുന്നതിന് മുന്‍പ് തന്നെ ഡ്രോണുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് സൗദി സേന തകര്‍ത്തുവെന്നും ഡ്രോണ്‍ സൗദി അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുന്‍പുതന്നെ തകര്‍ത്തതായും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു.

Also read : സൗദിയിൽ ജനവാസ കേന്ദ്രത്തിനു നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം

കഴിഞ്ഞ ദിവസം ആക്രമണത്തിന് ശ്രമിച്ചിരുന്നു. സൗദിക്ക് നേരെ യെമനില്‍ നിന്ന് ആറ് ബാലിസ്റ്റിക് മിസൈലുകള്‍ ആണ് ഹൂതികള്‍ തൊടുത്തു വിട്ടത്. ഈ ആക്രമണശ്രമവും അറബ് സഖ്യസേന തകര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button