Latest NewsSaudi ArabiaNewsGulf

സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ തകർത്തു

റിയാദ്: സൗദിയിലേക്ക് വീണ്ടും ഡ്രോൺ ആക്രമണത്തിന് ശ്രമം. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ യെമനിലെ അംറാനില്‍ നിന്നും തൊടുത്തുവിട്ട ഡ്രോണ്‍ തകര്‍ത്തുവെന്ന് അറബ് സഖ്യസേന അവകാശപ്പെട്ടു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സൗദി വ്യോമസേന ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും അവലംബിക്കുമെന്നും ഹൂതികളുടെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു.

Also read : താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ​കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 16 ആ​യി

shortlink

Related Articles

Post Your Comments

Related Articles


Back to top button