KeralaLatest NewsNews

കേരളത്തിന്‍റെ പ്രതിച്ഛായ തന്നെ തകര്‍ക്കുന്ന സമ്പ്രദായം: നോക്കുകൂലിക്കെതിരെ ഹൈക്കോടതി

കൊച്ചി : കേരളത്തില്‍ നിന്നും നോക്കുകൂലി സമ്പ്രദായം തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി കേരളത്തിനെ പറ്റി തെറ്റായ ധാരണകൾ പരത്തുന്നു.നോക്കുകൂലി കേരളത്തിന്റെ പ്രതിച്ഛായ തന്നെ തകർക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ചത്.നോക്കുകൂലിക്കെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, പക്ഷേ ഇത് നിയമപരമായ മാർഗങ്ങളിലൂടെയാകണം. നിലവിൽ, രാജ്യത്ത് ചുമട്ട് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Read Also  :  ന്യൂസീലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം : നിരവധി പേർക്ക് പരിക്ക്

കേരളത്തിലെ പലയിടങ്ങളിലും കച്ചവടക്കാരിൽ നിന്നും ആളുകളിൽ നിന്നും അമിതമായി ചുമട്ടുകൂലി ഈടാക്കുന്നതിനോടൊപ്പം ബലമായി നോക്കുകൂലി വാങ്ങുന്ന രീതിയാണ് ഉള്ളത്. നോക്ക് കൂലി നൽകുന്നതുമായി ബന്ധപ്പെട്ട് ദിവസേന നിരവധി തർക്കങ്ങളും വാക്കേറ്റങ്ങളുമാണ് കേരളത്തിലെ തെരുവുകളിൽ അരങ്ങേറിയിരുന്നത്. ഈ സാഹചര്യത്തിൽ കോടതിയുടെ വിമർശനം ഏറെ പ്രസക്തമാവുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button