KeralaLatest NewsNews

പെട്ടിമുടി ദുരന്തം: പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളുടെ​ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ഹൈ​ക്കോ​ട​തി

പെ​ട്ടി​മു​ടി​യി​ല്‍​നി​ന്ന് 32 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ക​ണ്ണ​ന്‍ ദേ​വ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി കു​റ്റി​യാ​ര്‍ വാ​ലി​യി​ല്‍ ന​ല്‍​കി​യ സ്ഥ​ലം വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും ഹ​ർ​ജി​യി​ല്‍ പ​റ​യു​ന്നു.

കൊ​ച്ചി: കേരളത്തെ നടുക്കിയ പെ​ട്ടി​മു​ടി​ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ഹൈ​ക്കോ​ട​തി. ഇ​ത്​ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ ജ​സ്​​റ്റി​സ്​ ദേ​വ​ന്‍ രാ​മ​ച​​​ന്ദ്ര​ന്‍ സ​ര്‍​ക്കാ​റി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ അ​വ​സാ​ന​ത്തെ​യാ​ളു​ടെ ക​ണ്ണീ​രൊ​പ്പാ​നും സ​ര്‍​ക്കാ​റിന്റെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് പു​ന​ര​ധി​വാ​സ​ത്തിെന്‍റ ഭാ​ഗ​മാ​യി വീ​ടു​വെ​ക്കാ​ന്‍ ന​ല്‍​കി​യ സ്ഥ​ലം വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പി. ​ഷ​ണ്‍​മു​ഖ നാ​ഥ​ന്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യ ഹ​ർ​​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ക​ണ്ണ​ന്‍ ദേ​വ​ന്‍ ഹി​ല്ലി​ലെ മി​ച്ച​ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വീ​ടു​വെ​ച്ച്‌​ ന​ല്‍​ക​ണ​മെ​ന്ന ജ​സ്​​റ്റി​സ് കൃ​ഷ്‌​ണ​ന്‍ നാ​യ​ര്‍ ക​മ്മീ​ഷന്റെ ശി​പാ​ര്‍​ശ പ്ര​കാ​രം 2018 ല്‍ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ ഹ​ർ​ജി​യി​ലെ വാ​ദം.

Read Also: ജയലക്ഷ്മി നൽകിയ വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും: വാക്ക് പാലിച്ച് സുരേഷ് ഗോപി

പെ​ട്ടി​മു​ടി​യി​ല്‍​നി​ന്ന് 32 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ക​ണ്ണ​ന്‍ ദേ​വ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി കു​റ്റി​യാ​ര്‍ വാ​ലി​യി​ല്‍ ന​ല്‍​കി​യ സ്ഥ​ലം വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും ഹ​ർ​ജി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, കു​റ്റി​യാ​ര്‍ വാ​ലി​യി​ല്‍ മ​ഴ കു​റ​വാ​ണെ​ന്നും അ​വി​ടെ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​ടു​ക്കി ജി​ല്ല എ​മ​ര്‍​ജ​ന്‍​സി ഓ​പ​റേ​ഷ​ന്‍​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്നാ​റി​ല്‍​നി​ന്ന് ഒ​മ്പ​ത് കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​ത്ര​മേ ഈ ​സ്​​ഥ​ല​ത്തേ​ക്കു​ള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button