Latest NewsNewsInternational

പഞ്ചശീർ പ്രവിശ്യ കീഴടക്കിയതിന്റെ ആഘോഷം: കാബൂളിൽ താലിബാന്റെ വെടിയേറ്റ് 17 പേർ മരിച്ചു

ആക്രമണത്തിൽ സഖ്യസേനയ്ക്ക് കാര്യമായ നാശനഷ്​ടങ്ങളുണ്ടായിട്ടും കീഴടങ്ങാതെ പിടിച്ചുനിൽക്കുകയാണെന്നും സേന

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ പഞ്ചശീർ പ്രവിശ്യ പിടിച്ചടക്കിയെന്ന്​ അവകാശപ്പെട്ട് താലിബാൻ ഭീകരർ നടത്തിയ വിജയാഘോഷത്തിനിടെ 17 പേർ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രിയിൽ​ അഫ്ഗാന്റെ തലസ്​ഥാന നഗരമായ കാബൂളിൽ താലിബാൻ നടത്തിയ ആഘോഷത്തിനിടെയാണ്​ സാധാരണക്കാരായ ജനങ്ങൾ വെടിയേറ്റ് മരിച്ചത്​. സംഭവത്തിൽ 41 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. കാബൂളിന്​ കിഴക്കുള്ള നാംഗർഹാർ പ്രവിശ്യയിൽ താലിബാൻ ഭീകരർ നടത്തിയ സമാന ആഘോഷങ്ങളിൽ 14 പേർക്ക്​ പരിക്കേറ്റു​.

അതേസമയം, താലിബാൻ ഭീകരരുടെ അവകാശവാദം തെറ്റാണെന്നും പഞ്ചശീർ കീഴടങ്ങിയിട്ടില്ലെന്നും​ പ്രതിരോധ സേന വ്യക്​തമാക്കി. ഭീകരരുടെ ശക്​തമായ ആക്രമണത്തിൽ സഖ്യസേനയ്ക്ക് കാര്യമായ നാശനഷ്​ടങ്ങളുണ്ടായിട്ടും കീഴടങ്ങാതെ പിടിച്ചുനിൽക്കുകയാണെന്നും സേന പ്രതികരിച്ചു. പഞ്ചശീറിൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച്​ താലിബാൻ മധ്യസ്​ഥ ചർച്ചകൾക്ക്​ തയ്യാറാവണമെന്ന്​ മുൻ അഫ്​ഗാൻ പ്രസിഡന്‍റ്​ ഹാമിദ്​ കർസായി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button