COVID 19KeralaLatest NewsNewsIndia

രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം കടന്നു: രണ്ടര ലക്ഷം രോഗികൾ കേരളത്തിൽ നിന്നും

കേരളത്തിൽ​ പ്രതിദിന രോഗികളുടെ എണ്ണം രോഗമുക്തരേക്കാൾ വർധിക്കുന്ന സാഹചര്യമാണ്​

ഡൽഹി: രാജ്യത്ത്​ കോവിഡ്​ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ വർധന. 4,05,681 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​​. ഇതിൽ 2,46,989 പേരും കേരളത്തിലാണ്​. കേരളത്തിൽ​ പ്രതിദിന രോഗികളുടെ എണ്ണം രോഗമുക്തരേക്കാൾ വർധിക്കുന്ന സാഹചര്യമാണ്​.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുണ്ടായിരുന്ന മഹാരാഷ്​ട്രയിൽ നിലവിൽ 53,999പേർ മാത്രമാണ്​ ചികിത്സയിലുള്ളത്​. പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 40,000 ത്തിന്​ മുകളിൽ തുടരുകയാണ്​. 2.5 ശതമാനമാണ്​ രോഗ സ്​ഥിരീകരണ നിരക്ക്​. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ശനിയാഴ്​ച രാവിലെ വരെ​ പുതുതായി രോഗം സ്ഥിരീകരിച്ച 42,618 പേരിൽ 29,322പേരും കേരളത്തിൽ നിന്നാണ്​.

40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കൂടുന്നു: യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണങ്ങൾ ഇങ്ങനെ

അതേസമയം, 24 മണിക്കൂറിനകം 36,385 പേർ രോഗമുക്തരായി. 330 പേർ മരിച്ചു. പ്രതിദിന മരണനിരക്ക്​ കേരളത്തിൽ നൂറിന്​ മുകളിലാണ്. രണ്ടാമതുള്ള മഹാരാഷ്​ട്രയിൽ 92 കോവിഡ്​ മരണങ്ങളുണ്ടായപ്പോൾ ഡൽഹിയടക്കം 13 സംസ്ഥാനങ്ങളിൽ കോവിഡ്​ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തമിഴ്​നാട്ടിലും കർണാടകയിലും 19 വീതവും മറ്റു സംസ്ഥാനങ്ങളിൽ 10ന്​ താഴെയുമാണ്​ മരണ നിരക്ക്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button