KeralaYouthLatest NewsIndiaNewsLife StyleHealth & Fitness

40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കൂടുന്നു: യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണങ്ങൾ ഇങ്ങനെ

40 വയസ്സിൽ താഴെയുള്ളവരിലെ ഹൃദയാഘാത സാധ്യത പ്രതിവർഷം 2 ശതമാനം വീതം വർധിച്ചുകൊണ്ടിരിക്കുകയാണ്

ഹൃദയസ്തംഭനം മൂലം മരണമടയുന്ന യുവാക്കളുടെ എണ്ണം പ്രതിവർഷം വർധിച്ചുവരികയാണ്. അതിൽ തന്നെ 40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് മുമ്പത്തേതിനേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 50 വയസ്സിൽ താഴെ പ്രായമുള്ള ഹൃദയാഘാതം ഉണ്ടാകുന്ന ആളുകളിൽ 20 ശതമാനം പേർ 40 വയസ്സിൽ താഴെയുള്ളവർ ആണ്.

ജീവിതശൈലി ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് പുതിയ യുവാക്കളുടെ ഹൃദയത്തിന് മുൻ തലമുറയെക്കാൾ ആരോഗ്യം കുറവാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 40 വയസ്സിൽ താഴെയുള്ളവരിലെ ഹൃദയാഘാത സാധ്യത പ്രതിവർഷം 2 ശതമാനം വീതം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാർവഡ് മെഡിക്കൽ സ്കൂൾ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കെഎസ്ആർടിസിക്ക് പത്തുകാശ് കിട്ടിയാൽ ഈ ഗ്രാമപ്രദേശങ്ങളിലൂടെ ബസ് ഓടിക്കിട്ടും -ഗണേഷ് കുമാര്‍
തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഉണ്ടാകുന്ന പ്രമേഹം ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്ന പ്രധാന കാരണമാണ്. ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരിൽ 20 ശതമാനം പേരും പ്രമേഹരോഗികളാണെന്നാണ് ബോസ്റ്റണിലെ ഹാർവഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ സമയത്ത് രക്തപരിശോധന നടത്താത്തതിനാൽ ഇക്കൂട്ടത്തിൽ പലരും ഹൃദയാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ മാത്രമാണ് തങ്ങൾക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നതു തന്നെ എന്ന് പഠനങ്ങളിൽ പറയുന്നു.

ഹൃദയാഘാതത്തിന് മറ്റൊരു കാരണം ഹൃദയത്തെ ക്ഷീണിപ്പിക്കുന്ന അമിതവണ്ണം ആണ്. അമിതവണ്ണം ഉള്ളവരിൽ കൊളസ്ട്രോൾ നില കൂടുതലാകാനും രക്തസമ്മർദം ഉയർന്ന നിലയിൽ ആകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുന്നതിനാൽ ശരീരത്തിലേക്കുള്ള കൃത്യമായ രക്തയോട്ടത്തെ ബാധിക്കുന്നു.

കോവിഡ് കേസുകളിൽ ഭയപ്പെടുത്തുന്ന വർധനവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലെ പൊള്ളത്തരം തുറന്നുകാട്ടി ശ്രീജിത്ത് പണിക്കർ

യുവാക്കളിൽ ഹൃദയത്തിന്റെ ആരോഗ്യത്തെ താറുമാറാക്കുന്ന മറ്റൊരു ഘടകം പുകവലിയാണ്. സമീപകാലത്തായി ആൺ പെൺ വ്യത്യാസമില്ലാതെ യുവാക്കളിൽ പുകവലി ശീലം വർച്ചുവരുന്നതായാണ് റിപ്പോർട്ട്. ഇതോടൊപ്പം മാനസിക സമ്മർദം വിഷാദം തുടങ്ങിയ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button