Latest NewsFootballNewsSports

ലോകകപ്പ് യോഗ്യതാ റൗണ്ട്: യൂറോപ്പിലെ വമ്പന്മാർ ഇന്നിറങ്ങും

പാരീസ്: യൂറോപ്പിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ പ്രമുഖ ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും. ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, നെതർലൻഡ്സ്, ക്രോയേഷ്യ, റഷ്യ, ഡെൻമാർക്ക് തുടങ്ങിയവർക്ക് മത്സരമുണ്ട്. ഫ്രാൻസിന് എവേ മത്സരത്തിൽ യുക്രെയ്നാണ് എതിരാളികൾ.

നാല് മത്സരങ്ങളിൽ എട്ട് പോയിന്റുള്ള ഫ്രാൻസാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്ത്. യുക്രൈൻ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. കരുത്തരായ നെതർലൻഡ്സ് മൊണ്ടെനേഗ്രോയുമായിഏറ്റുമുട്ടും. ഗ്രൂപ്പ് ജിയിൽ നെതർലൻഡ്സ് ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Read Also:- ഇന്ത്യൻ വിപണി കീഴടക്കാൻ ഫെറാറിയുടെ റോമ

മൊണ്ടെനേഗ്രോയ്ക്കും ഏഴ് പോയിന്റാണുള്ളത്. എട്ട് പോയിന്റുമായി ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരായ തുർക്കി ജിബ്രാൾട്ടറിനെ നേരിടും. ക്രോയേഷ്യ സ്ലോവാക്യയെയും ഡെൻമാർക്ക്‌ ഫറോ ഐലൻഡ്സിനെയും നേരിടും. രാത്രി 12.15 നാണ് എല്ലാ മത്സരങ്ങളും. രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ റഷ്യ സൈപ്രസിനെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button