Latest NewsNewsIndia

നീതിന്യായ സ്ഥാപനങ്ങൾ പ്രവർത്തി മണ്ഡലങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ സ്വീകരിക്കേണ്ടിയിരിക്കുന്നു: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: നീതിന്യായ സ്ഥാപനങ്ങൾ പ്രവൃത്തി മണ്ഡലങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ജഡ്ജിമാരിൽ സ്ത്രീ പ്രാതിനിധ്യം 11 ശതമാനമെത്തിയത് ഏറെ കഷ്ടപ്പെട്ടിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ബാർ കൗൺസിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: സംസ്ഥാനത്ത് അതിതീവ്ര മഴ , ഉരുള്‍ പൊട്ടലുണ്ടാകും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് 

ഭൂരിഭാഗം വനിതാ അഭിഭാഷകരും തങ്ങളുടെ പ്രവൃത്തിജീവിതത്തിൽ വലിയ യാതനകൾ സഹിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ സുപ്രീം കോടതി ജഡ്ജിമാരിൽ 50 ശതമാനം സ്ത്രീകളാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുക. എന്നാൽ, വളരെക്കുറച്ച് സ്ത്രീകൾക്കുമാത്രമാണ് ഉന്നതശ്രേണിയിലെത്താൻ സാധിക്കുന്നത്. എത്തുന്നവർക്കാകട്ടെ, പ്രശ്‌നങ്ങൾ തുടരുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ചീഫ് ജസ്റ്റിസുൾപ്പെടെ 33 ജഡ്ജിമാരുള്ള സുപ്രീം കോടതിയിൽ ഇന്ദിരാ ബാനർജി, ഹിമ കോഹ്ലി, ബി.വി. നാഗരത്‌ന, ബേലാ എം. ത്രവേദി എന്നിങ്ങനെ നാല് വനിതാ ജഡ്ജിമാരാണുള്ളത്. ഊഴപ്രകാരം 2027-ൽ ജസ്റ്റിസ് നാഗരത്‌ന ചീഫ് ജസ്റ്റിസ് ആകുന്നതോടെയാകും ഇന്ത്യയ്ക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസിനെ ലഭിക്കുന്നത്.

Read Also: ജനസേവനത്തിന്റെ 20 വർഷങ്ങൾ: നരേന്ദ്ര മോദിക്ക്‌ നന്ദിയറിയിക്കാൻ 5കോടി അഭിനന്ദനക്കത്തുകള്‍, രാജ്യത്ത് സേവന പ്രവർത്തനങ്ങളും

shortlink

Related Articles

Post Your Comments

Related Articles


Back to top button