Latest NewsNewsInternational

അ​ഫ്ഗാ​നി​ൽ എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യായ പോലീസ് ഉദ്യോഗസ്ഥയെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു

ഘോ​ർ പ്ര​വി​ശ്യ​യി​ലെ ജ​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥയായ ബാനു നെ​ഗ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഭരണം പിടിച്ചെടുത്ത താ​ലി​ബാ​ൻ ഭീ​ക​ര​ർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടരുകയാണ്. പൂർണ്ണ ഗ​ർ​ഭി​ണി​യാ​യ പോ​ലീ​സു​കാ​രി​യെ ഭീകരർ വെ​ടി​വ​ച്ചു കൊ​ന്നു എന്ന വാർത്തയാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശ​നി​യാ​ഴ്ച​ നടന്ന സംഭവത്തിൽ ഘോ​ർ പ്ര​വി​ശ്യ​യി​ലെ ജ​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥയായ ബാനു നെ​ഗ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഘോ​ർ പ്രി​വി​ശ്യ​യി​ലെ ഫി​റോ​സ്ഖോ​യി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റിയ താലിബാൻ​ ഭീ​ക​ര​ർ ബ​ന്ധു​ക്ക​ളുടെ മു​ന്നി​ൽ വെച്ചാണ് ബാ​നു നെ​ഗ​റി​നെ വെടിവെച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തോ​ക്ക് ധാ​രി​ക​ളാ​യ മൂ​ന്നു​പേ​ർ വീ​ടി​നു​ള്ളി​ൽ‌ ക​ട​ന്ന് ബാ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ കെ​ട്ടി​യിട്ടതിന് ശേഷം ഇ​വ​രു​ടെ മു​ന്നി​ൽ​വ​ച്ച് ബാ​നു​വി​നെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button