Latest NewsNewsInternational

700ലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു, ആയിരത്തിലധികം പേർ തടവിൽ: പ്രതിരോധം ശക്തമാക്കി അഫ്ഗാന്‍ റെസിസ്റ്റന്‍സ് ഫോഴ്സ്

പഞ്ചശീർ പ്രദേശത്ത് സഖ്യസേനയുടെ കുഴിബോംബുകള്‍ ഉള്ളതുകാരണം താലിബാന്‍ ആക്രമണം മന്ദഗതിയിലാണ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ചശീറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 700ലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായും ആയിരത്തിലധികം ഭീകരർ തങ്ങളുടെ തടവിലാണെന്നും വ്യക്തമാക്കി അഫ്ഗാന്‍ റെസിസ്റ്റന്‍സ് ഫോഴ്സ്.

പഞ്ചശീർ പ്രദേശത്ത് സഖ്യസേനയുടെ കുഴിബോംബുകള്‍ ഉള്ളതുകാരണം താലിബാന്‍ ആക്രമണം മന്ദഗതിയിലാണെന്നും താലിബാൻ ഭീകരർ കൊല്ലപ്പെടാനുള്ള പ്രധാന കാരണം ഇതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ: 2047 പേർ പിടിയിൽ

അതേസമയം, അധികാര തർക്കം മൂലം താലിബാനുള്ളിൽ ആഭ്യന്തര സംഘഷം നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഭരണ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാന്‍ നേതാക്കള്‍ തമ്മില്‍ പോരടിക്കുന്നതായും പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുള്‍ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button