Latest NewsNewsLife StyleHealth & FitnessSex & Relationships

ഗർഭധാരണത്തിന് വേണ്ടിയുള്ള ലൈംഗികബന്ധം എങ്ങനെ?: സംശയങ്ങൾ അകറ്റാം

വിവാഹം കഴിഞ്ഞ ദമ്പതികളിൽ ഗർഭധാരണത്തെക്കുറിച്ച് നിരവധി ആശങ്കളുണ്ടാകാം. എത്രയും പെട്ടെന്ന് ഗർഭം ധരിക്കണോ, ലൈംഗികബന്ധശേഷം ഗർഭധാരണം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഗർഭധാരണത്തിനായി എല്ലാം ദിവസവും ലൈംഗികബന്ധം നടത്തണോ എന്നിങ്ങനെ സംശയങ്ങൾ അനവധിയാണ്. എന്നാൽ ഗർഭധാരണം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

വിവാഹം കഴിഞ്ഞ് 8 മുതൽ 12 വരെ മാസം കഴിഞ്ഞ് ഗർഭം ധരിക്കുന്നതാണ് നല്ലത്. പരസ്പരം അറിയാനും മനസ്സിലാക്കാനും അടുപ്പം വളർത്താനും ഈ സമയം ഉപയോഗിക്കാം. നല്ല അച്ഛനും അമ്മയുമാകാനുള്ള മാനസിക തയാറെടുപ്പുകളും ഈ കാലയളവിൽ നടത്താം.

ബന്ധപ്പെട്ടതിനു ശേഷം 20–30 മിനിറ്റു നേരം ബെഡിൽ തന്നെ കിടക്കുക. ഇതിനുശേഷം മാത്രം മൂത്രമൊഴിക്കുകയോ കഴുകുകയോ ചെയ്യാം. ഇത് ബീജം യോനിയിൽതന്നെ ആയിരിക്കാൻ സഹായിക്കും. ആഴത്തിൽ ലിംഗപ്രവേശം സാധ്യമാകുന്ന ലൈംഗികനിലകൾ സ്വീകരിക്കാം. ജെല്ലുകൾ പോലുള്ള കൃത്രിമ ലൂബ്രിക്കന്റുകൾ ബീജത്തിന്റെ ചലനശേഷിയെ ബാധിക്കാമെന്നുള്ളതുകൊണ്ട് ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Read Also  :  മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ഇടപാട് , കുഞ്ഞാലിക്കുട്ടി സംശയ നിഴലിലെന്ന് കെ.ടി.ജലീല്‍

ഗർഭധാരണ സാധ്യതയുള്ള എല്ലാ ദിവസവും ബന്ധപ്പെടണോ?: സ്ത്രീകളിൽ ഗർഭധാരണം നടക്കാൻ ഏറ്റവും സാധ്യതയുള്ള ദിവസങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടാൽ മതിയാകും. കൃത്യമായി 28 ദിവസങ്ങളുള്ള ആർത്തവചക്രമുള്ളവർക്ക് 14–ാം ദിവസമാകും അണ്ഡവിസർജനം നടക്കുക. ഇവർക്ക് 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഗർഭധാരണത്തിനായി ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button