KeralaNattuvarthaLatest NewsNewsIndia

‘പുന്നെല്ല് കണ്ട കോഴിയാണ്’ എ വിജയരാഘവനെന്ന് വിമർശനവുമായി കെ മുരളീധരന്‍

കോഴിക്കോട്: പുന്നെല്ല് കണ്ട കോഴിയാണ് എ വിജയരാഘവനെന്ന് വിമർശനവുമായി കെ മുരളീധരന്‍. സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസിലെ മറ്റു പ്രമുഖ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ‘എം പി. വിജയരാഘവന്‍ വളിപ്പടിക്കുകയാണ്. പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹ’മെന്നായിരുന്നു കെ മുരളീധരന്റെ വിമർശനം.

Also Read:മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ

കോണ്‍ഗ്രസിനെ നശിപ്പിച്ച്‌ ബി ജെ പി യെ വളര്‍ത്താനാണ് വിജയ രാഘവന്റെ ശ്രമം. ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ പോയി കാണാന്‍ വി ഡി സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിലെ ഭിന്നതകളെ വിമർശിച്ചുകൊണ്ട് വിജയരാഘവൻ നടത്തിയ പ്രസ്ഥാവനകൾക്കെതിരെയാണ് മുരളീധരന്റെ വിമർശനം. എന്നാൽ കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെയും കെ മുരളീധരന്‍ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പദവികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെച്ചപ്പോള്‍ കോണ്‍ഗ്രസ് എന്തെന്ന് അറിയാത്തവര്‍ നേതാക്കളായി ഇനി ഇത് അനുവദിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button