COVID 19Latest NewsNewsKuwaitGulf

ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ

കൈറോ : ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. വിമാനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചെങ്കിലും സമയ പരിധി തീരുമാനിച്ചിരുന്നില്ല.

Read Also : ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

കോവിഡ് -19 ന്റെ രണ്ടാം തരംഗ വ്യാപനത്തിന് ശേഷം ഇന്ത്യയിലേക്കും മറ്റ് പല രാജ്യങ്ങളിലേക്കുമുള്ള വിമാനങ്ങൾ കുവൈറ്റ് നിർത്തിവച്ചിരുന്നു. ഞായറാഴ്ച ഈജിപ്തുമായി നേരിട്ടുള്ള വിമാന സർവീസ് കുവൈത്ത് പുനരാരംഭിച്ചിരുന്നു.

2021-2022 സീസണിൽ കായിക പ്രേമികളെയും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നും കുവൈറ്റ് മന്ത്രിസഭ പ്രഖ്യാപിച്ചു. അതേസമയം വാക്സിനേഷൻ ചെയ്ത ആരാധകരെ മാത്രമേ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കൂ എന്ന് സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ട്വിറ്ററിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button