Latest NewsNewsInternational

റോഹിങ്ക്യന്‍ വം​ശഹത്യക്ക്​ നേതൃത്വം നല്‍കിയ ബുദ്ധ സന്യാസി​യെ പട്ടാള ഭരണകൂടം ജയില്‍ മോചിതനാക്കി

2003ല്‍ ജയിലിലടക്കപ്പെട്ട ഇയാളെ 2010ല്‍ വിട്ടയച്ചു. പുറത്തിറങ്ങി രണ്ടു വര്‍ഷ​ങ്ങള്‍ക്കു ശേഷമാണ്​ രാഖൈനില്‍ ബുദ്ധ-മുസ്​ലിം ലഹളക്ക്​ വളമിട്ട്​ റോഹിങ്ക്യന്‍ വംശഹത്യക്ക് തുടക്കമിട്ടത്​.

നേയ്​പീഡോ: റോഹിങ്ക്യന്‍ വംശഹത്യക്ക്​ നേതൃത്വം നല്‍കിയ ബുദ്ധ സന്യാസി​യെ മ്യാന്‍മര്‍ പട്ടാള ഭരണകൂടം ജയില്‍ മോചിതനാക്കി. നിരവധി പേരെ കൊല്ലാന്‍ മുന്നില്‍ നിന്ന വ്രദ്ധു സന്യാസിയെയാണ്​ സൈന്യം വെറുതെവിട്ടത്​. സ്​ഥാന ഭ്രഷ്​ടനാക്കപ്പെട്ട ഓങ്​ സാങ്​ സൂചിയുടെ ഭരണകാലത്ത്​ ഇയാളെ പിടികൂടി ജയിലിലടച്ചതായിരുന്നു.

Read Also: കോവിഡ് വാക്സിനേഷൻ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം: ഇന്ത്യയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

നേരത്തെ ആക്രമണങ്ങള്‍ക്ക്​ നേതൃത്വം നല്‍കിയ ഇയാളെ പലതവണ ഭരണകൂടം പിടികൂടി ജയിലിലടച്ചു. 969 ഗ്രൂപ്​ എന്നറിയപ്പെടുന്ന ഈ സംഘത്തിന്‍റെ ലക്ഷ്യം റോഹിങ്ക്യന്‍ അടക്കമുള്ള മുസ്​ലിംകളെ രാജ്യത്തുനിന്ന്​ പുറത്താക്കലായിരുന്നു. 2003ല്‍ ജയിലിലടക്കപ്പെട്ട ഇയാളെ 2010ല്‍ വിട്ടയച്ചു. പുറത്തിറങ്ങി രണ്ടു വര്‍ഷ​ങ്ങള്‍ക്കു ശേഷമാണ്​ രാഖൈനില്‍ ബുദ്ധ-മുസ്​ലിം ലഹളക്ക്​ വളമിട്ട്​ റോഹിങ്ക്യന്‍ വംശഹത്യക്ക് തുടക്കമിട്ടത്​. 2018ല്‍ ഫേ​സ്​ബുക്ക്​ അടക്കമുള്ള സമൂഹ മാധമ്യങ്ങള്‍ ഇയാളുടെ അക്കൗണ്ട്​ ​തടയുകയും ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button